ഷാർജ> ഷാർജ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിൽ വെള്ളിയാഴ്‌ച ഷാരൂഖ് ഖാൻ എത്തും. ഷാർജ ബുക്ക് അതോറിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ആറു മുതൽ 7.30 വരെ ബാൾ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.
ദുബായിൽ ഗോൾഡൻ വിസ ലഭിച്ച സിനിമാതാരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായ അദ്ദേഹം ഇവിടെയുള്ള നിരവധി സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും അംബാസിഡർ പദവി വഹിക്കുന്നുണ്ട്. ഈജിപ്ഷ്യൻ നടൻ അഹമ്മദ് അൽസക്ക ആണ് പുസ്‌തകോത്സവത്തിൽ എത്തിച്ചേരുന്ന ലോകം അറിയപ്പെടുന്ന ചലച്ചിത്രരംഗത്തെ മറ്റൊരു വ്യക്തിത്വം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ