തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; മൂന്ന് കുട്ടികൾ ഉൾപ്പടെ നാലുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Spread the love


തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലിൽ ഇന്ന് വൈകിട്ട് ഏഴേകാലിനാണ് സംഭവം. റിലുണ്ടായിരുന്ന പഴുന്നാന സ്വദേശി ഷെല്‍ജിയും മൂന്ന് കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

പഴുന്നാന – ചൂണ്ടൽ റോഡിൽ ചൂണ്ടൽ സെന്ററിന്‌ സമീപത്ത്‌ വച്ചായിരുന്നു ഓടുന്ന കാറിന്‌ തീപിടിച്ചത്‌. മൂന്ന് കുട്ടികളും കാറിന്റെ ഉടമയുമാണ്‌ കാറിലുണ്ടായിരുന്നത്‌. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ്‌ ഇയോൺ കാറാണ്‌ കത്തി നശിച്ചത്‌.

ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്‌. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത്‌ നിന്ന് തീ ഉയരുന്നത്‌ കണ്ട്‌ കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമർന്നു.

കുന്നംകുളത്ത്‌ നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. കുന്നംകുളം പോലീസ്‌ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മോട്ടോർ വാഹന വകുപ്പ് അധികൃതരും കാർ പരിശോധിക്കും.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!