Gold Update: സ്വർണ്ണം വാങ്ങുന്നവർ വിലയിലെ ഈ അപ്‌ഡേറ്റ് ശ്രദ്ധിക്കുക

Spread the love


Gold Rate Today: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശി ക്കുന്നവര്‍ക്കായി ഒരു പ്രധാനപ്പെട്ട അപ്‌ഡേറ്റ്, ഓണം അടുത്തതോടെ  സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. കഴിഞ്ഞ ഒൻപത് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസമാണ് വര്‍ദ്ധന ഉണ്ടായത്.

Also Read:  Weather Update: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം 
 
ഇന്നലെ ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. അതേപോലെ ഇന്നും സ്വര്‍ണ വിപണി  വില പവന് 80 രൂപ വര്‍ദ്ധിച്ചു.  ഇന്ന് ഒരു പവൻ  22  കാരറ്റ്  സ്വർണത്തിന്‍റെ വിപണി വില 43,440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160  രൂപയാണ് വർദ്ധിച്ചത്.  

ഒരു ഗ്രാം  ഗ്രാം 22  കാരറ്റ് സ്വർണത്തിന്‍റെ വില 5,430 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് നല്‍കേണ്ട വില 4,503 രൂപയാണ്. 

സ്വര്‍ണത്തിന് ആഗസ്റ്റ്‌ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക്  രേഖപ്പെടുത്തിയത് ഒന്നാം തിയതി ആയിരുന്നു. 44,320 രൂപയാണ് അന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ആഗസ്റ്റ്‌ 17 മുതല്‍ 21 വരെ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിരുന്നു. 43,280 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍  22  കാരറ്റ് സ്വർണത്തിന് നല്‍കേണ്ടിയിരുന്നത്. 

അതേസമയം, ഇന്ന്  വെള്ളി വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം ഗ്രാമിന് 1 രൂപ വര്‍ദ്ധിച്ചിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!