കെഎംഎംഎൽ ശമ്പള പരിഷ്‌കരണം; 600 തൊഴിലാളികൾക്ക്‌ 
നല്ലകാലം

Spread the love



കൊല്ലം > ചവറ കേരള മിനറൽസ്‌ ആന്‍ഡ് മെറ്റൽസ്‌ ലിമിറ്റഡിൽ (കെഎംഎംഎൽ)ശമ്പള പരിഷ്‌കരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രയോജനകരമാകുക 600 തൊഴിലാളികൾക്ക്‌. വർക്ക്‌മെൻ വിഭാഗം ജീവനക്കാരുടെ 2017 ജനുവരി ഒന്നു മുതലുള്ള ദീർഘകാല കരാർ (ശമ്പള പരിഷ്‌കരണം), വ്യ വസ്ഥകൾക്കു വിധേയമായി ഭേദഗതിയോടെ നടപ്പാക്കാനാണ് ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്‌.

 

കരാർ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റിക്കവറബിൾ അഡ്വാൻസായി 2022 ഫെബ്രുവരി മുതൽ അനുവദിച്ച നടപടിയും സാധൂകരിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച ഉത്തരവ്‌ വൈകാതെ ഇറങ്ങും. സർക്കാർ തീരുമാനത്തിൽ തൊഴിലാളികൾ ആഹ്ലാദത്തിലാണ്‌. 2016 ഡിസംബർ 31ന്‌ കാലാവധി അവസാനിച്ച ദീർഘകാല കരാർ പ്രകാരമുള്ള ശമ്പളമാണ്‌ ഇപ്പോഴും കെഎംഎംഎല്ലിൽ നൽകുന്നത്. നാലുവർഷം കൂടുമ്പോഴാണ്‌ ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നത്‌. പുതിയ ശമ്പളപരിഷ്‌കരണ റിപ്പോർട്ട്‌ സർക്കാരിന്റെ പരിഗണനയിലായിരുന്നു. 16 ശതമാനം വർധനയോടെയാണ്‌ പുതിയ പരിഷ്‌കരണം.

 

ഇത് കുടിശ്ശിക ഉൾപ്പെടെ തൊഴിലാളികൾക്ക്‌ ലഭിക്കും. 60കോടി രൂപയാണ്‌ കുടിശ്ശികയായി മാത്രം വിതരണം ചെയ്യുന്നത്. സർക്കാരിന്റെ പേ കമീഷന്‌ സമാനമായ ശമ്പളമാണ്‌ പൊതുമേഖലയിലെ തൊഴിലാളികൾക്കും നടപ്പാക്കുന്നത്‌. നിലവിൽ ഒരു വർഷം വർക്ക്‌മെൻമാർക്ക് ശമ്പളത്തിനായി വേണ്ടിവരുന്നത്‌ ഏകദേശം 112 കോടി രൂപയാണെന്നും പുതിയകരാർ പ്രകാരം അത്‌ 132 കോടിയായി ഉയരുമെന്നും മാനേജിങ് ഡയറക്‌ടർ ചന്ദ്രബോസ്‌ ജനാർദനൻ പറഞ്ഞു. 350 ഓഫീസർമാരുടെ ശമ്പളപരിഷ്‌കരണവും സർക്കാരിന്റെ പരിഗണനയിലാണ്‌.

 

6 മാസം 
ലാഭം 100 കോടി

 

അർധവാർഷിക കണക്കുപ്രകാരം ചവറ കെഎംഎംഎൽ 100 കോടി രൂപ ലാഭത്തിൽ. നടപ്പുസാമ്പത്തിക വർഷത്തിൽ ഒക്‌ടോബർ വരെയുള്ള കണക്കാണിത്‌. വിറ്റുവരവ്‌ 500 കോടിയോളം രൂപയാണ്‌. മാർച്ചോടെ വിറ്റുവരവ്‌ ആകെ 1000 കോടിയും ലാഭം 180കോടി രൂപയുമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

 

അഭിനന്ദിച്ച്‌ സിഐടിയു

 

കെഎംഎംഎൽ ശമ്പളപരിഷ്‌കരണം മുൻകാല പ്രാബ്യലത്തോടെ നടപ്പാക്കി കുടിശ്ശിക ഉൾപ്പെടെ തൊഴിലാളികൾക്ക് നൽകാൻ നടപടി സ്വീകരിച്ച മന്ത്രിസഭാ യോഗതീരുമാനം പിണറായി സർക്കാരിന്റെ തൊഴിലാളിപക്ഷ നിലപാട് വ്യക്തമാക്കുന്നതാണെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്താവനയിൽ പറഞ്ഞു. പലപ്രതിസന്ധികളും തരണം ചെയ്താണ് ശമ്പളപരിഷ്കരണം അംഗീകരിച്ചത്. യുഡിഎഫ് സംഘടനകൾ രാഷ്ട്രീയ പ്രേരിതമായി ഒരുദിവസം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾ തള്ളിക്കളഞ്ഞു.

 

സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വ്യവസായ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം അംഗീകരിച്ചത്. തൊഴിലാളികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ സഹായിക്കാനും സംരക്ഷിക്കാനും എല്ലാവരും അണിനിരക്കണമെന്നും പ്രസ്‌താവനയിൽ  പറഞ്ഞു.

 

മന്ത്രിസഭായോഗം അംഗീകാരം നൽകിയത് കെഎംഎംഎല്ലിന്റെ 2017 മുതലുള്ള ദീർഘകാല കരാറിനാണ്. തൊഴിലാളികളുമായുണ്ടാക്കിയ കരാറനുസരിച്ച് 16 ശതമാനം ഫിറ്റ്മെൻ ബെനിഫിറ്റും 30 ശതമാനം ഡിഎയും 3000രൂപ വരെയുള്ള സർവീസ് വെയിറ്റേജുമാണ് അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേർത്ത് പുതിയ അടിസ്ഥാന ശമ്പളമായി അനുവദിച്ചിട്ടുള്ളത് -മന്ത്രി പി രാജീവ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!