ജയ്പൂര്> രാജസ്ഥാനില് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന് പിന്നാലെ യുവതിയെ തല്ലിച്ചതച്ച ശേഷം നഗ്നയാക്കി റോഡിലുപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്വാര ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ സംഭവം. രണ്ട് പേര് പൊലീസ് പിടിയിലായി.
യുവതിയെ മദ്യലഹരിയിലായിരുന്ന മൂന്നുപേര് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് നടക്കാന് ഇറങ്ങിയ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അബോധാവസ്ഥയിലായിരുന്ന യുവതിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്ന്ന് പൊലീസില് വിവരം അറിയിക്കുകയായിരുന്നു.
Facebook Comments Box