കളിക്കുന്നതിനിടെ കിണറ്റിൽവീണ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

Spread the love


  • Last Updated :
കോട്ടയം: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റില്‍ വീണ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- താമരശ്ശേരിയിൽ ബൈക്ക് ബസിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി

ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വഴുതി വീഴുകയായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻതന്നെ കിണറ്റിൽ ഇറങ്ങി കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആര്യനന്ദ്.

News Summary- An 8th class student died after accidentally falling into a well while playing. The deceased is Aryanand (14), son of Shenet-Priyanka couple of Pahoomala Kaipanplakal, Kottayam Kanjirapalli. The accident happened on Saturday around 4 pm.

Published by:Anuraj GR

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!