​’വിവാഹത്തിന് ധരിക്കാനുള്ള വസ്ത്രം വാങ്ങാൻ പണമില്ലെ’ന്ന് ഹൻസിക, ​ഗൂ​ഗിൾ പെ നമ്പർ തരൂ സഹായിക്കാമെന്ന് ആരാധകർ!

Spread the love


മലയാളത്തിലടക്കം മൊഴി മാറ്റി ഈ സിനിമ പ്രദർശനത്തിന് എത്തുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് തമിഴിലേക്ക് സിനിമകൾ ചെയ്യാൻ ഹൻസികയ്ക്ക് അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഹൻസിക.

സിമ്പു നായകനായ മഹായാണ് ഹൻസികയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഹൻസിക അഭിനയിച്ചത്. താരമിപ്പോൾ വിവാഹിതയാകാൻ പോവുകയാണ്.

കുറച്ച് ​ദിവസം മുമ്പാണ് ഹൻസിക താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ഡിസംബറിൽ ജയ്‌പുരിൽ വെച്ചാകും വിവാഹം. വിവാഹ വേദിയാകുന്നത് ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായിട്ടാവും വിവാഹം നടക്കുക.

Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. ഈഫല്‍ ഗോപുരത്തിന് മുമ്പിൽ വെച്ച് സുഹൈല്‍ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

രണ്ട് വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമാകും. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹാല്‍ദി.

തൊട്ടടുത്ത ദിവസം വിവാഹം. ഇപ്പോഴിത വിവാഹവുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

പൊതുസ്ഥലത്ത് ഇരുന്ന് മണി ബാ​ഗിനുള്ളിൽ എന്തോ തിരയുന്ന ഹൻസികയെയാണ് താരം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കാണുന്നത്. ‘വിവാഹത്തിന് ധരിക്കാനുള്ള ലഹങ്ക വാങ്ങാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ്’ ചിത്രം പങ്കുവെച്ച് ഹൻസിക കുറിച്ചത്.

നടിയുടെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. ​’ഗൂ​ഗിൾ പെ നമ്പർ‌ അയക്കൂ സഹായിക്കാം…’ എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.

ചിലർ ഹൻസികയുടെ സൗന്ദര്യത്തേയും വാഴ്ത്തുന്നുണ്ട്. ഹൻസിക കുറച്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ് താരം സിമ്പുവുമായി പ്രണയത്തിലായിരുന്നു. വിവാഹം വരെ കാര്യങ്ങൾ എത്തിയെങ്കിലും പക്ഷെ ഹൻസിക വിവാഹത്തിൽ നിന്നും പിന്മാറി.

തനിക്ക് സിനിമകൾ കുറഞ്ഞപ്പോൾ താൻ പ്രണയിച്ച പെൺകുട്ടി തന്നെ ഉപേക്ഷിച്ച് പോയിയെന്ന് ഒരിക്കൽ സിമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു. സിമ്പുവിനൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ഹൻസികയുടെ ചിത്രങ്ങളെല്ലാം മുമ്പ് വൈറലായി മാറിയിരുന്നു. പാട്നർ, 105 മിനുട്ട്സ് തുടങ്ങി നിരവധി സിനിമകളാണ് ഹൻസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!