കോഴിക്കോട്> മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ നിശിതമായി വിമർശിച്ച് സമസ്‌ത വിദ്യാർഥി സംഘടന എസ്‌കെഎസ്‌എസ്‌എഫ് രംഗത്ത്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. ബന്ധപ്പെട്ടവർ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് എസ് കെ എസ് എസ് എ ഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
സലാം ആദ്യം സമസ്ത അധ്യക്ഷനെ വാർത്താ സമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ എസ് കെ എസ്എ സ്എ ഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് ഹമീദലിയെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്. സമസ്തയും ലീഗും കാലങ്ങളായുള്ള സൗഹൃദം തകർക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം.
എത്ര ഉന്നതനായാലും സമസ്തക്കും നേതാക്കൾക്കുമെതിരെ വന്നാൽ കനത്ത വില നൽകേണ്ടി വരുമെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഫഖ്രുദ്ധീൻ തങ്ങൾ കണ്ണന്തളി, സത്താർ പന്തലൂർ, ഹബീബ് ഫൈസി കോട്ടോപാടം എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ