പലസ്‌തീനിൽ ഇസ്രയേലി സൈനികരെ തീകൊളുത്തിയെന്ന വീഡിയോ വ്യാജം; പ്രചരിക്കുന്നത്‌ ഏഴ്‌വർഷം മുൻപ്‌ സിറിയയിൽ നിന്നുള്ള വീഡിയോ

Spread the love


ഗാസ > പലസ്‌തീനിൽ ഇസ്രയേലി സൈനികരെ ജീവനോടെ കത്തിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഏഴ്‌ വർഷം മുൻപ്‌ ഐഎസ്‌ഐഎസ്‌ ചെയ്‌ത ക്രൂരതയാണ്‌ ഇപ്പോൾ പലസ്‌തീനിൽ നടക്കുന്നത്‌ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്‌. സംഘ്‌പരിവാർ ഹാൻഡിലുകൾ അടക്കമാണ്‌ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്‌. ഫാക്‌ട്‌ ചെക്ക്‌ സൈറ്റുകളാണ്‌ വീഡിയോ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌.

പട്ടാള യൂണിഫോം ധരിച്ച രണ്ടുപേരെ ചങ്ങലയിൽ ബന്ധിച്ച്‌ തീകൊളുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പലസ്‌തീനിൽ ഇസ്രയേലി സൈനികരെ ജീവനോടെ തീകൊളുത്തി കൊല്ലുന്നു എന്ന തലക്കെട്ടോടെയാണ്‌ എക്‌സിൽ അടക്കം വീഡിയോ പ്രചരിക്കുന്നത്‌. 2016 ൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) രണ്ട് തുർക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന വീഡിയോ ആണ്‌ തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതെന്ന്‌ “ദ ക്യുന്റ്‌’ ഫാക്‌ട്‌ ചെക്ക്‌ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. സിറിയയിൽ നിന്നുള്ള വീഡിയോ വർഷങ്ങൾക്ക്‌ മുമ്പേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതാണ്‌.

ഐഎസ്‌ഐഎസ്‌ തന്നെ പ്രചരിപ്പിച്ച വീഡിയോ വലിയ വിമർശനങ്ങൾക്ക്‌ വഴിവച്ചിരുന്നു. തുർക്കി പ്രസിഡന്റ്‌ എർദോഗൻ ഈ വിഷയത്തിൽ പ്രതികരിച്ച വാർത്തയും ലഭ്യമാണ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!