കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം പതിഞ്ഞ സംഭവത്തിൽ വ്യാജപ്രചാരണം നടക്കുന്നെന്ന് ആരോപിച്ച് കാറിലുണ്ടായവരുടെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ നടപ്പടിയെടുക്കണമെന്നും ആരേപിച്ചാണ് പരാതി. പയ്യന്നൂർ ഡിവൈഎസ്പിക്കാണു പരാതി നൽകിയത്.
Also read-എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ കാറിനുള്ളിൽ ‘ഇല്ലാത്ത സ്ത്രീ’; കുട്ടികളെ കാണാനുമില്ല
ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ ക്യാമറയുടെ മുൻപിൽ കാർ പെട്ടത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് സംശയം.
ക്യാമറയിൽ ഒരു ചിത്രത്തിനു മുകളിൽ മറ്റൊരു ചിത്രം പതിയാൻ ഇടയില്ലെന്നാണു മോട്ടർ വാഹന വകുപ്പു പറയുന്നത്. യഥാർഥ കാരണം കണ്ടെത്തണമെങ്കിൽ ക്യാമറ പരിശോധിക്കണമെന്നും വാഹന വകുപ്പു അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.