ചൂരല്‍മല ഉരുള്‍പൊട്ടൽ നടന്ന ദുരന്ത പ്രദേശം കണ്ടതിന് പിന്നാലെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (62) ആണ് കുഴഞ്ഞു വീണു മരിച്ചത്. ദുരന്തത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പിലായിരുന്ന കുഞ്ഞു മുഹമ്മദ് ഇന്നാണ് ചൂരല്‍മലയിൽ തിരിച്ചെത്തിയത്.
കുഞ്ഞു മുഹമ്മദിൻ്റെ വീടിന് അപകടത്തിൽ കേടു പാടുകള്‍ പറ്റിയിരുന്നില്ല. ചൂരല്‍മലയിലെ ദുരന്ത വ്യാപ്തി കണ്ടതിനു പിന്നാലെ കുഞ്ഞു മുഹമ്മദിനു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Facebook Comments Box