തിരുവനന്തപുരം > റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ് തുക ലഭ്യമാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക് ക്വിന്റൽ ഒന്നിന് 65 രൂപയാണ്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടണമെന്നാണ് വ്യവസ്ഥ. എന്നാൽ, കേരളത്തിൽ ക്വിന്റൽ ഒന്നിന് 190 മുതൽ 200 രൂപവരെ കൈകാര്യ, ട്രാൻപോർട്ടിങ് ചെലവ് വരുന്നു. ഇതിൽ 32.50 രൂപ ഒഴികെയുള്ള തുക സംസ്ഥാനമാണ് നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box