തൃശൂർ> തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപത്ത് വെച്ചാണ് ആറംഗ സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് കുത്തേറ്റു. മോഷണ സംഘം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്നാട് പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ