പാലക്കാട്
കൊടകരയിൽ കുഴൽപ്പണം എത്തിച്ച സംഘം ഷാഫി പറമ്പിലിന് നാലുകോടി രൂപ കൊടുത്തെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണം ശക്തമാക്കി ബിജെപി. പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് ഇത് വീണ്ടും ഉന്നയിച്ചത്.
‘കെ സുരേന്ദ്രന്റെ ആരോപണം തെറ്റാണെങ്കിൽ ഷാഫി പറമ്പിൽ മാനനഷ്ടക്കേസ് നൽകട്ടെ’ എന്നായിരുന്നു പ്രതികരണം. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയിലാണ് പ്രതികരണം.
പാലക്കാട്ട് ഇത്തവണയും കോൺഗ്രസുകാർ കള്ളപ്പണം കൊണ്ടുവന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് പണം എത്തിച്ചത്. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാർ പറഞ്ഞു. കെ സുരേന്ദ്രന്റെ ആരോപണത്തിൽ ഇതുവരെ ഷാഫി പറമ്പിൽ പ്രതികരിച്ചിട്ടില്ല.
Facebook Comments Box