കൊടകര കുഴൽപ്പണക്കേസ്‌ ; തിരൂർ സതീഷിന്റെ 
രഹസ്യമൊഴിയെടുക്കാൻ 
അനുമതി

Spread the love




തൃശൂർ

കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി. മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയക്കും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത്‌ തൃശൂരിലെ ബിജെപി  ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴൽപ്പണം എത്തിച്ചെന്ന്‌ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന്‌ അനുമതിയും നൽകി.   അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴി മാറ്റാതിരിക്കാനാണ്‌ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തു
ന്നത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!