മുംബൈ: മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെയും കണ്ടെത്തി. ഇവരെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്.
Also Read: കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍
ഇവർ മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു. ഇവർ ചെന്നൈ എഗ്മോർ എക്സ്പ്രസിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇവർ പൂർണ്ണ സുരക്ഷിതരാണെന്നും വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് അറിയിച്ചതായുമാണ് റിപ്പോർട്ട്. കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇരുവരെയും പുനെയിൽ എത്തിച്ചതായിട്ടാണ് റിപ്പോർട്ട്. ഇന്നിവരെ നാട്ടിലെത്തിക്കും.
കുട്ടികളെ കണ്ടെത്താൻ അന്വേഷണ സമാഗത്തെ സഹായിച്ചത് മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ്. ഇവർ രാത്രി 9 മണിയോടെ പുതിയ സിംകാർഡ് ഇട്ടതാണ് വഴിത്തിരിവായത്. ഇവരെ ഇന്ന് പുലർച്ചെ ലോനാവാലയിൽ വച്ചാണ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ഇവർ മുംബൈയിൽ എത്തിയതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Also Read: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക, മകര രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇയാളെ അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നുവെങ്കിലും കുട്ടികൾ ഇയാൾക്കൊപ്പം ഇല്ലെന്നായിരുന്നു അയാൾ പറഞ്ഞത്. ഇവർ ഉച്ചയോടെ സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് നടത്തിയതായി ഇതിനിടയിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും സ്ഥിരീകരിച്ചു. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായി മുംബൈയിൽ എത്തിയതാണെന്നാണ് ഇവർ സലൂണിൽ പറഞ്ഞത്. ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞെങ്കിലും ഇവർ അവിടെനിന്നും തനിയെ കടന്നുകളയുകയായിരുന്നു.
ശേഷം മുംബൈ റയിൽവേ സ്റ്റേഷനിലെത്തിയ ഇവർ നാലു മണിക്കൂറോളം അവിടെ തങ്ങി. തുടർന്ന് 9 മണിയോടെ ഇവർ മൊബൈൽ ഫോണിൽ പുതിയ സിം കാർഡ് ഇട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് വരികയായിരുന്നു കേരളാ പോലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടതും ടവർ ലൊക്കേഷൻ ലഭിച്ചു. തുടർന്ന് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ അന്വേഷണ സംഘം മുംബൈയിൽ തിരച്ചിൽ നടത്തി. 10:45 യോടെ ഇവർ സിഎസ്ടിയിൽ നിന്നും പുറപ്പെട്ടു. തുടർന്ന് 1:45 ന് ട്രെയിൻ ലോണാവാലിയിൽ എത്തിയപ്പോൾ റയിൽവേ പോലീസ് പിടികൂടുകയായിരുന്നു.
Also Read: മീന രാശിയിൽ സപ്തഗ്രഹി യോഗം; ഇവർക്ക് തൊഴിൽ, ബിസിനസിൽ വൻ പുരോഗതി
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണിവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.