കൊല്ലം: പാർട്ടിയിൽ വൻ അഴിച്ചുപണിയുമായി സിപിഎം. 89 അംഗ സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ. ആർ. ബിന്ദു, ജോൺ ബ്രിട്ടാസ്, വി അസീഫ് ഉൾപ്പെടെ 17 പേരാണ് സംസ്ഥാന സമിതിയിൽ പുതുമുഖങ്ങൾ. ഡികെ മുരളി- തിരുവനന്തപുരം, എം പ്രകാശൻ മാസ്റ്റർ- കണ്ണൂർ, എസ് ജയമോഹൻ- കൊല്ലം, വി വസീഫ്- കോഴിക്കോട്, വികെ സനോജ്- കണ്ണൂർ, ആർ ബിന്ദു- തൃശൂർ, കെ ശാന്തകുമാരി- പാലക്കാട്.
കെ പ്രസാദ്- ആലപ്പുഴ, എം അനിൽകുമാർ- എറണാകുളം, ബിആർ രഘുനാഥ്- കോട്ടയം, എം രാജഗോപാൽ- കാസർകോട്, എം മെഹബൂബ്- കോഴിക്കോട്, കെ റഫീഖ്- വയനാട്, കെവി അബ്ദുൾ ഖാദർ- തൃശൂർ, വിപി അനിൽ- മലപ്പുറം, ജോൺ ബ്രിട്ടാസ്- കണ്ണൂർ, ബിജു കണ്ടക്കൈ- കണ്ണൂർ എന്നിവരാണ് സംസ്ഥാന സമിതിയിലെ പുതുമുഖങ്ങൾ.
എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് 2022 ഓഗസ്റ്റ് 28ന് എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത്തവണ ആദ്യമായി സമ്മേളനത്തിലൂടെ എംവി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.