2025 ചാംപ്യൻസ് ട്രോഫിയിൽ ഫൈനൽ എത്തുന്നത് വരെ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ കുൽദീപ് യാദവിന് സാധിച്ചിരുന്നില്ല. എന്നാൽ കലാശപ്പോരിൽ ഇന്ത്യയുടെ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് പിഴുതു. അപകടകാരിയായ രചിൻ രവീന്ദ്രയെ മടക്കിയതിന് പിന്നാലെ വില്യംസണിനേയും കുൽദീപ് തുടരെ മടക്കി. ഇതോടെ കുൽദീപിനെതിരെ ട്രോളുമായി എത്തുകയാണ് ആരാധകർ.
ന്യൂസിലൻഡ് ഇന്നിങ്സിന്റെ 11ാം ഓവറിലാണ് കുൽദീപിനെ രോഹിത് ബോളിങ്ങിലേക്ക് കൊണ്ടുവരുന്നത്. തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി കുൽദീപ് മികവ് കാണിച്ചതോടെ ഇന്നലെ രാത്രി ബാഴ്സലോണയുടെ മത്സരം ഇല്ലായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം വരുന്നത്.
കട്ട ബാഴ്സലോണ ആരാധകനാണ് കുൽദീപ് യാദവ്. ബാഴ്സയുടെ മത്സരങ്ങളുള്ള ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമെല്ലാം കുൽദീപിൽ നിന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വരാറുണ്ട്. ബാഴ്സയുടെ മത്സരങ്ങൾ കുൽദീപ് കാണുന്നത് നഷ്ടപ്പെടുത്താറില്ല
കഴിഞ്ഞ ദിവസത്തെ ബാഴ്സയുടെ ഒസാസുനയുമായുള്ള മത്സരം മാറ്റി വെച്ചിരുന്നു. ഇതോടെയാണ് കുൽദീപിന് ഇന്ന് നന്നായി പന്തെറിയാനായത് എന്നാണ് ആരാധകർ തമാശയായി പറയുന്നത്. ബാഴ്സയുടെ മത്സരം കാണാൻ ഉറക്കമുളച്ച് കുൽദീപിന് ഇരിക്കേണ്ടി വന്നില്ല. ഇത് മികച്ച കളി പുറത്തെടുക്കാൻ താരത്തെ സഹായിച്ചു എന്നാണ് ആരാധകർ പറയുന്നത്.
/indian-express-malayalam/media/media_files/2025/03/09/U6lqNBvlvKyfUZ8dwz1I.png)
ശനിയാഴ്ചയായിരുന്നു ലാ ലീഗയിലെ ബാഴ്സ- ഒസാസുന മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ക്ലബിന്റെ ഫസ്റ്റ് ടീം ഡോക്ടറുടെ മരണത്തെ തുടർന്ന് മത്സരം മാറ്റിവെക്കുകയായിരുന്നു.
Read More