Champions Trophy Final: ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദനത്തിൽ മൂടി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗമതി മുർമുവും ഉൾപ്പെടെ പ്രമുഖർ രോഹിത് ശർമയേയും സംഘത്തേയും അഭിനന്ദിച്ച് എത്തി.
നാല് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ ന്യൂസിലൻഡിനെ 251 എന്ന സ്കോറിൽ ഒതുക്കി. പിന്നാലെ രോഹിത് ശർമയുടെ മാച്ച് വിന്നിങ് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. തോൽവിയിലേക്ക് വീഴുന്നില്ലെന്ന് ഇന്ത്യൻ മധ്യനിര ബാറ്റർമാരും ഉറപ്പാക്കി.
“ഐസിസി കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ടീമിനെയോർത്ത് അഭിമാനിക്കുന്നു. ടൂർണമെന്റിൽ ഉടനീളം അവർ മനോഹരമായി കളിച്ചു. ടീമിന്റെ ഈ അതിശയിപ്പിക്കുന്ന ഓൾറൗണ്ട് മികവിന് അഭിനന്ദനങ്ങൾ,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
An exceptional game and an exceptional result!
Proud of our cricket team for bringing home the ICC Champions Trophy. They’ve played wonderfully through the tournament. Congratulations to our team for the splendid all round display.
— Narendra Modi (@narendramodi) March 9, 2025
“ഐസിസി ചാംപ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മൂന്ന് വട്ടം ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ടീം ഇന്ത്യ മാത്രമാണ്. കളിക്കാരും മാനേജ്മെന്റും സപ്പോർട്ട് സ്റ്റാഫും ഈ ചരിത്ര വിജയത്തിന് വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്,” രാഷ്ട്രപതി എക്സിൽ കുറിച്ചു.
Heartiest congratulations to Team India for winning the ICC Champions Trophy, 2025. India becomes the only team to win the Trophy thrice. The players, the management and the support staff deserve highest accolades for creating cricketing history. I wish Indian cricket a very…
— President of India (@rashtrapatibhvn) March 9, 2025
Read More
- Champions Trophy Final: കിവീകളുടെ ചിറകരിഞ്ഞു; ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്
- Champions Trophy Final: ബാഴ്സയുടെ മത്സരം മാറ്റി; കുൽദീപ് തിളങ്ങി; കാരണം ചൂണ്ടി ആരാധകർ
- Champions Trophy Final: രവീന്ദ്ര ജഡേജ വിരമിക്കുന്നു? കോഹ്ലിയുമായുള്ള ആലിംഗനം ചർച്ചയാവുന്നു
- Champions Trophy Final: 81 പന്തുകൾ; ഒരു ബൗണ്ടറി പോലുമില്ല; സ്പിന്നർമാരുടെ വിളയാട്ടം