Steve Smith Retirement: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. അപ്രതീക്ഷിത തീരുമാനം ചാമ്പ്യൻസ് ട്രോഫി സെമിക്ക് ശേഷം.
ഹൈലൈറ്റ്:
- സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
- അപ്രതീക്ഷിത തീരുമാനത്തിൽ ഞെട്ടി ആരാധകർ
- ടെസ്റ്റിലും ടി20 യിലും താരം തുടരും

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, പിന്നാലെ ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപനവുമായി സ്റ്റീവ് സ്മിത്ത്
2015 ലും 2023 ലും ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു ഈ 35 കാരൻ. 2015 ലും 2021 ലും ഓസ്ട്രേലിയയുടെ മികച്ച പുരുഷ ഏകദിന താരമായി സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു. 2015 ൽ ഐസിസിയുടെ മികച്ച പുരുഷ ഏകദിന ടീമിലും സ്മിത്ത് ഇടം നേടി.
Also Read: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ ജയിച്ചതോടെ ഏറ്റവും വലിയ പണി കിട്ടിയത് പാകിസ്താന്; പിന്നിൽ ഈ കാരണം
2015 ൽ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറിയ സ്റ്റീവ് സ്മിത്ത്, 64 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ഇതിൽ 32 കളികളിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ, 28 കളികളിൽ പരാജയം നേരിട്ടു. നാല് കളികളിൽ ഫലമുണ്ടായില്ല.
Also Read: ആർക്കുമില്ലാത്ത കിടിലൻ ലോക റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ; ഇന്ത്യൻ നായകന്റെ ഗംഭീര നേട്ടം ഇങ്ങനെ
സ്ഥിരം നായകനായ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ സ്മിത്തിനെ തേടി വീണ്ടും ക്യാപ്റ്റൻസിയെത്തി. ഏകദിനത്തിൽ അവസാനം കളിച്ച ടൂർണമെന്റിൽ ടീമിനെ സെമിഫൈനലിൽ എത്തിച്ചതിന് ശേഷമാണ് ഇപ്പോൾ അദ്ദേഹം കരിയറിലെ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.