The Secret Of Women OTT: ദ സീക്രട്ട് ഓഫ് വിമെൻ ഒടിടിയിലേക്ക്

Spread the love



The Secret Of Women OTT Release Date & Platform: പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘ദ സീക്രട്ട് ഓഫ് വിമൻ’ ജനുവരി 31നാണ് തിയേറ്ററുകളിലെത്തിയത്. പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ പ്രജേഷ് സെന്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദ സീക്രട്ട് ഓഫ് വിമൻ’ എന്ന ചിത്രത്തിനുണ്ട്.

ഇമോഷണൽ ത്രില്ലറാണ് ചിത്രം.   നിരഞ്ജന അനൂപ്, അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, വെള്ളം സിനിമയിലൂടെ ശ്രദ്ധേയരായ അധീഷ് ദാമോദ‍ർ, മിഥുൻ വേണുഗോപാൽ തുടങ്ങിയവ‍രാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാ‍ർ വി വിയുടേതാണ് കഥ. എഡിറ്റിംഗ് കണ്ണൻ മോഹൻ, നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു. ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ജോഷ്വ വി ജെ ആണ്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗായകർ.

ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് വന്നിരിക്കുകയാണ്. SUN NXT ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇക്കാര്യം SUN NXT തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചിത്രം എപ്പോൾ ഒടിടിയിൽ എത്തുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!