വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുമായി ജില്ലാ കളക്ടർ ചർച്ച നടത്തി. ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 കുടുംബങ്ങളുമായാണ് കളക്ടർ കൂടിക്കാഴ്ച നടത്തിയത്. സർക്കാർ നിർദേശിച്ച നിബന്ധനകൾ അനുസരിച്ച് 22 പേർ മാത്രമാണ് വീട് നിർമാണത്തിന് സമ്മതപത്രം നൽകിയത്.
15 ലക്ഷം എന്ന സാമ്പത്തിക സഹായം ഒരാൾ മാത്രമാണ് അംഗീകരിച്ചത്. ഭൂരിഭാഗം ദുരന്തബാധിതരും നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ടൗൺഷിപ്പ് നിർമാണത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറിൽ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗൺഷിപ്പിൽ 1000 സ്ക്വയർഫീറ്റ് വീട് അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സർക്കാരിന്റെ തീരുമാനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് അതിവേഗം വീട് നിർമിച്ചുനൽകുകയെന്ന സർക്കാരിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കളക്ടർ ദുരന്തബാധിതരുമായി ചർച്ച നടത്തിയത്. സർക്കാർ സഹായം വൈകുന്നുവെന്ന് ആരോപിച്ച് ദുരന്തബാധിതർ പ്രതിഷേധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.