ISL 2025-26: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കൂടൊഴിഞ്ഞ് സൂപ്പര്‍ കോച്ച്; ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനായേക്കും

Spread the love

ISL 2025-26: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള (Kerala Blasters) കരാര്‍ അവസാനിക്കുന്ന അസിസ്റ്റന്റ് കോച്ച് തോമാസ് ഷോര്‍സ് (Tomasz Tchorz) ഹൈദരാബാദ് എഫ്സിയിലേക്ക്. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ മുഖ്യ പരിശീലകനായി രംഗത്തുണ്ടാവും. 32കാരനായ പോളണ്ടുകാരന്റെ മൂന്നാമത്തെ ഇന്ത്യന്‍ ക്ലബ്ബാണിത്.

ഹൈലൈറ്റ്:

  • 2020 ജൂണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്
  • 2024 ഡിസംബറില്‍ അസിസ്റ്റന്റ് കോച്ചായി
  • എച്ച്എഫ്‌സിയില്‍ മുഖ്യ പരിശീലകനായേക്കും

Samayam Malayalamകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോമാസ് ഷോര്‍സ് കൊച്ചി സ്‌റ്റേഡിയത്തില്‍
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോമാസ് ഷോര്‍സ് കൊച്ചി സ്‌റ്റേഡിയത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണില്‍ പുതിയ നീക്കവുമായി ഹൈദരാബാദ് എഫ്സി (Hyderabad FC). നവീകരണത്തിന്റെ ഭാഗമായി പുതിയ ഹെഡ് കോച്ചിനെ നിയമിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) അസിസ്റ്റന്റ് കോച്ച് തോമാസ് ഷോര്‍സിനെയാണ് (Tomasz Tchorz) അവര്‍ നോട്ടമിട്ടിരിക്കുന്നത്. ഈ സീസണോടെ ഷോര്‍സിന്റെ ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കുകയാണ്. 32 കാരനായ ഷോര്‍സിന്റെ മൂന്നാമത്തെ ഇന്ത്യന്‍ ക്ലബ്ബായിരിക്കും ഹൈദരാബാദ് എഫ്സി. ഐ-ലീഗില്‍ മോഹന്‍ ബഗാന്റെ അസിസ്റ്റന്റ് ഹെഡ് കോച്ചായി ഷോര്‍സ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ജൂണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.

ISL 2025-26: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കൂടൊഴിഞ്ഞ് സൂപ്പര്‍ കോച്ച്; ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനായേക്കും

ഹൈദരാബാദ് എഫ്സിയുടെ ഇടക്കാല പരിശീലകന്‍ ഷമീല്‍ ചെമ്പകത്ത് 2024-25 സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. കഴിഞ്ഞ ഡിസംബറില്‍ മുഖ്യ പരിശീലകന്‍ തങ്‌ബോയ് സിങ്‌ടോ ക്ലബ്ബ് വിട്ടതോടെയാണ് ഷമീലിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

ഹൈദരാബാദ് എഫ്സി മൂന്ന് വിദേശ പരിശീലകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ടിജി പുരുഷോത്തമനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന തോമാസ് ഷോര്‍സ് മുമ്പ് ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്‌മെന്റിന്റെ തലവനായിരുന്നു.

പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
തോമാസ് ഷോര്‍സുമായി ഹൈദരാബാദ് എഫ്സി ഉടന്‍ തന്നെ കരാര്‍ ഒപ്പുവച്ചേക്കും. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കരാറാണ് ഉണ്ടാക്കുന്നത്. 2020ല്‍ മോഹന്‍ ബഗാന്‍ ഐ-ലീഗ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. 2022ല്‍ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്‍ കപ്പ് ഫൈനലിലും തുടര്‍ന്ന് തുടര്‍ച്ചയായ പതിപ്പുകളില്‍ പ്ലേഓഫിലും എത്താന്‍ സഹായിച്ചു. യുവേഫ പ്രോ കോച്ചിങ് കോഴ്സ് ചെയ്തുവരുന്ന ഷോര്‍സ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ത്തിയാക്കിയേക്കും.

‘സിക്‌സറുകള്‍ പറത്തുകയാണവന്‍, ഇന്ത്യന്‍ ടീമിലെത്തും…’ റോയല്‍സിലെ 13കാരനെ കുറിച്ച് സഞ്ജു സാംസണ്‍
2024 ഡിസംബറില്‍ ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റു. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മൈക്കല്‍ സ്റ്റാറെ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. സ്റ്റാറെയ്ക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങളില്‍ മൂന്ന് എണ്ണം മാത്രമാണ് ജയിച്ചത്.

അതേസമയം, ഷമീല്‍ ചെമ്പകത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നതിനാല്‍ ഐഎസ്എല്ലില്‍ മറ്റൊരു ഇന്ത്യന്‍ പരിശീലകന്‍ കൂടി പടിയിറങ്ങുകയാണ്. ഹൈദരാബാദ് എഫ്സിയെ മികച്ച നിലയിലെത്തിക്കാന്‍ 39 കാരന് സാധിച്ചു. എട്ട് മത്സരങ്ങളില്‍ രണ്ടുതവണ മാത്രമാണ് തോറ്റത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറി.

പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സും ആരംഭിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ളവരെയാണ് നോക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ പേരും ലിസ്റ്റിലുണ്ട്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!