IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കളിക്ക് മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിച്ച് സൂപ്പർ താരങ്ങളുടെ ഫോം. വെടിക്കെട്ടുമായി റസലും അയ്യരും.
ഹൈലൈറ്റ്:
- തകർപ്പൻ ഫോമിൽ ആന്ദ്രെ റസൽ
- വെങ്കടേഷ് അയ്യരും കിടിലൻ ഫോമിൽ
- കെകെആർ ഡബിൾ ഹാപ്പി

വെടിക്കെട്ട് ബാറ്റിങ്ങുമായി ആന്ദ്രെ റസലും വെങ്കടേഷ് അയ്യരും; ഐപിഎല്ലിന് മുൻപ് മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി കെകെആർ
ആദ്യ കളിയിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന റസൽ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 19 പന്തിൽ 45 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ കളിയിൽ 61 റൺസ് നേടിയ ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരാകട്ടെ രണ്ടാമത്തെ മത്സരത്തിൽ വെറും 21 പന്തുകളിൽ 46 റൺസ് സ്കോർ ചെയ്തു. സീസണ് മുൻപ് കെകെആറിന്റെ പ്രധാന താരങ്ങളായ ഇവർ ഫോമിലേക്ക് എത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
നേരത്തെ ആദ്യ പരിശീലന മത്സരത്തിൽ റിങ്കു സിങ്, ക്വിന്റൺ ഡി കോക്ക് എന്നിവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചിരുന്നു. ഡി കോക്ക് 52 റൺസ് നേടിയപ്പോൾ, റിങ്കു 79 റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു.
2025 സീസൺ ഐപിഎല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡ്: അജിങ്ക്യ രഹാനെ ( ക്യാപ്റ്റൻ ), റിങ്കു സിങ്, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ഗുർബാസ്, അംഗ്രിഷ് രഘുവംശി, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ലുവ്നിത് സിസോദിയ, വെങ്കടേഷ് അയ്യർ, അനുകൂൽ റോയ്, മോയിൻ അലി, രമൺദീപ് സിങ്, ആന്ദ്രെ റസൽ, ആൻറിച്ച് നോർക്കിയ, വൈഭവ് അറോറ, മയങ്ക് മാർക്കണ്ടെ, സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി, ചേതൻ സക്കറിയ.