ചാമ്പ്യന്‍സ് ട്രോഫിയില്‍ സാമ്പത്തിക നഷ്ടമില്ലെന്ന് പാകിസ്താന്‍; ബിസിസിഐക്ക് പിസിബിയുടെ മുന്നറിയിപ്പ്

Spread the love

ICC Champions Trophy 2025: ചാമ്പ്യന്‍സ് ട്രോഫിയിലെ സാമ്പത്തിക നഷ്ടം ‘ഇന്ത്യന്‍ പ്രചാരണം’ ആണെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്തെങ്കിലും സാമ്പത്തിക നഷ്ടം വരുത്താന്‍ ബിസിസിഐക്ക് കഴിഞ്ഞെങ്കില്‍, 2026 ലെ ടി20 ലോകകപ്പില്‍ തിരിച്ചും അത് സാധ്യമാണെന്ന് മുന്നറിയിപ്പും നല്‍കി.

ഹൈലൈറ്റ്:

  • വാര്‍ത്താസമ്മേളനം നടത്തി പിസിബി
  • ഇന്ത്യന്‍ മാധ്യമങ്ങള്‍ നുണപ്രചരിപ്പിച്ചു
  • മൂന്ന് ബില്യണ്‍ രൂപ വരുമാനം ലഭിച്ചെന്ന്‌

Samayam Malayalamഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി
ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 നടത്തിപ്പില്‍ പാകിസ്താന് സാമ്പത്തിക നഷ്ടമുണ്ടായെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പിസിബിയെ ശത്രുസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് നടത്തുന്ന നുണപ്രചാരണം മാത്രമാണിതെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പിസിബി വക്താവ് ആമിര്‍ മിറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജാവേദ് മുര്‍താസയുമാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മാധ്യമ റിപോര്‍ട്ടുകള്‍ തെറ്റാണെന്നും പിസിബി മികച്ച വരുമാനം നേടിയെന്നും ഇരുവരും വിശദീകരിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ സാമ്പത്തിക നഷ്ടമില്ലെന്ന് പാകിസ്താന്‍; ബിസിസിഐക്ക് പിസിബിയുടെ മുന്നറിയിപ്പ്

പാകിസ്താന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നടന്നത്. ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഐസിസി ഹൈബ്രിഡ് മോഡല്‍ നടപ്പാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ പാകിസ്താന്‍ ഒരു ജയവും നേടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.

ഐപിഎല്‍ 2025 ഉദ്ഘാടനത്തിന് വന്‍ താര നിര; തീയതി, സമയം, വേദി, തത്സമയ സ്ട്രീമിങ് വിവരങ്ങള്‍
ഇന്ത്യ മുന്നേറിയതോടെ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും പാകിസ്താനില്‍ നിന്ന് ദുബായിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ പിസിബിക്ക് 869 കോടി രൂപയുടെ വന്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞാത് പിസിബി പത്രസമ്മേളനം നടത്തിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ‘പാകിസ്താന്‍ ശത്രു’ ആയ ഇന്ത്യന്‍ മാധ്യമങ്ങളുടെ നുണപ്രചാരണമാണ് നടന്നതെന്നും പിസിബി വക്താവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും വ്യക്തമാക്കി. പിസിബിക്ക് മൂന്ന് ബില്യണ്‍ പാകിസ്താന്‍ രൂപയുടെ വരുമാനം ഉണ്ടായെന്നും അവര്‍ അവകാശപ്പെട്ടു.

ഐപിഎല്‍ 2025ന് മുമ്പായി വിലക്ക് നീക്കി; പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി
‘ഇന്നത്തെ പത്രസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തുറന്നുകാട്ടുക എന്നതാണ്. ഈ ടൂര്‍ണമെന്റ് കാരണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം സംഭവിച്ചുവെന്ന് പറയപ്പെടുന്നു. പാകിസ്താനെ ശത്രുവായി കാണുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പതിവുപോലെ നടത്തിയ നുണ പ്രചാരണമാണിത്. ഇന്ന് ഞങ്ങള്‍ അത് പൊളിക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ത് പ്രചരിപ്പിച്ചാലും പാക് മാധ്യമങ്ങളിലും വാര്‍ത്തയായത് ഖേദകരമാണ്. പക്ഷേ വസ്തുതകള്‍ ഇതിന് നേര്‍ വിപരീതമാണ്’- ആമിര്‍ മിര്‍ പറഞ്ഞു.

ഐസിസിയാണ് ടൂര്‍ണമെന്റിന്റെ എല്ലാ ചെലവുകളും വഹിച്ചത്. പിസിബിക്ക് ഗേറ്റ് മണിയിലൂടെയും ടിക്കറ്റ് വില്‍പ്പനയിലൂടെയും വരുമാനമുണ്ടായി. ഓഡിറ്റിന് ശേഷം, മൂന്ന് ബില്യണ്‍ പാകിസ്താന്‍ രൂപ ഐസിസിയില്‍ നിന്ന് അധികമായി പ്രതീക്ഷിക്കുന്നു- ആമിര്‍ മിര്‍ വിശദീകരിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കുന്നതിന് 2027 വരെ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താനും പങ്കെടുക്കില്ലെന്ന് ഐസിസിയുടെ മധ്യസ്ഥതയില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളും പരസ്പര സന്ദര്‍ശനം നടത്താതെ നിഷ്പക്ഷ വേദികളില്‍ കളിക്കും. 2026 ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മല്‍സരം ശ്രീലങ്കയിലെ കൊളംബോയിലാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാത്തതിലൂടെ പിസിബിക്ക് എന്തെങ്കിലും സാമ്പത്തിക നഷ്ടം വരുത്താന്‍ ബിസിസിഐക്ക് കഴിഞ്ഞെങ്കില്‍ തിരിച്ചും അത് സാധ്യമാണെന്ന് ആമിര്‍ മിര്‍ ഓര്‍മിപ്പിച്ചു. പാക് ടീം വരുന്നില്ല എന്നതിനാല്‍ 2026 ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.51208812

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!