IPL 2025 MI vs CSK: ഐപിഎൽ 2025 സീസണിലെ ആദ്യ കളിക്ക് മുൻപ് മുംബൈ ഇന്ത്യൻസിന് ( Mumbai Indians ) ആശങ്ക നൽകി മൂന്ന് സൂപ്പർ താരങ്ങൾ. ഇതിൽ രണ്ട് പേർ വിദേശ താരങ്ങൾ.
ഹൈലൈറ്റ്:
- മുംബൈക്ക് ആശങ്ക നൽകി ചില സൂപ്പർ താരങ്ങൾ
- ഇവർ ഫോമിലായില്ലെങ്കിൽ ടീമിന് പണി
- ഞായറാഴ്ച സിഎസ്കെക്ക് എതിരെയാണ് മുംബൈയുടെ ആദ്യ കളി

ഐപിഎല്ലിലെ ആദ്യ കളിക്ക് മുൻപ് മുംബൈ ഇന്ത്യൻസിന് തലവേദന നൽകി ആ മൂന്ന് താരങ്ങൾ; ആശങ്കയിൽ ആരാധകർ
ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവിന്റെ ഫോം തന്നെയാണ് 2025 സീസൺ ഐപിഎല്ലിന് മുൻപ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ തലവേദന. അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും സമീപകാലത്ത് ദയനീയ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റേത്. ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ ആകെ 28 റൺസ് മാത്രം നേടാനായ സ്കൈ, രണ്ട് കളികളിൽ പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലും ദയനീയ പ്രകടനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. നാല് ഇന്നിങ്സുകളിൽ 38 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അവിടെയും രണ്ട് കളികളിൽ അദ്ദേഹം പൂജ്യത്തിന് പുറത്തായി. രഞ്ജി ട്രോഫിയിലാകട്ടെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് ആകെ 109 റൺസ് മാത്രമാണ് സ്കൈക്ക് നേടാനായത്. 2025 സീസണിൽ സ്കൈയുടെ ബാറ്റിങ്ങിൽ വലിയ പ്രതീക്ഷകളാണ് മുംബൈ ഇന്ത്യൻസിനുള്ളത്. അതുകൊണ്ടു തന്നെ താരം ഫോമിലെത്തിയില്ലെങ്കിൽ അവർക്ക് കനത്ത തിരിച്ചടി ലഭിക്കും.
സഞ്ജുവിന് പ്രൊമോഷൻ, സൂപ്പർ താരം പുറത്ത്; ആദ്യ കളിക്കുള്ള രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവൻ സാധ്യത ഇങ്ങനെ
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ വിൽ ജാക്സിന്റെ ഫോമും മുംബൈ ഇന്ത്യൻസിന് ആശങ്ക നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്നായിരുന്നു ഈ ഇംഗ്ലണ്ട് താരത്തെ മുംബീ ഇന്ത്യൻസ് സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ ആർസിബിക്കായി 230 റൺസും രണ്ട് വിക്കറ്റുകളും നേടിയ താരമായിരുന്നു വിൽ ജാക്സ്. ഇതിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ 41 പന്തിൽ 100* റൺസ് നേടിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ചിരുന്നു.
സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല ജാക്സ് എന്നതാണ് മുംബൈ ഇന്ത്യൻസ് ആരാധകരെ നിരാശരാക്കുന്നത്. ഇത്തവണത്തെ ദക്ഷിണാഫ്രിക്ക 20 യിൽ 25 ബാറ്റിങ് ശരാശരിയിൽ 225 റൺസ് മാത്രമായിരുന്നു ജാക്സ് നേടിയത്. ഐപിഎല്ലിൽ ജാക്സ് ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ മുംബൈ ഇന്ത്യൻസിന് അത് വലിയ തിരിച്ചടി നൽകും.
ആദ്യ കളിയിൽ ആ സ്പെഷ്യൽ നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകനെ കാത്തിരിക്കുന്ന റെക്കോഡ് ഇങ്ങനെ
കഴിഞ്ഞ സീസണിൽ ആർസിബിക്കായി നാല് കളികളിൽ നിന്ന് നാല് വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലണ്ട് പേസറാണ് റീസ് ടോപ്ലെ. ആർസിബി, ടീമിൽ നിന്ന് റിലീസ് ചെയ്ത താരത്തെ ഇത്തവണ മുംബൈ ഇന്ത്യൻസ് ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ താരത്തിന്റെ സമീപകാല ഫോം അത്ര കിടിലനല്ല. കഴിഞ്ഞ വർഷം കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ആകെ ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
അബുദാബി ടി10 ൽ അഞ്ച് കളികളിൽ മൂന്ന് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഏഴ് കളികളിൽ നാല് വിക്കറ്റുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 2025 സീസൺ ഐപിഎല്ലിൽ താരം ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.