IPL 2025 Opening Ceremony: ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആയിരിക്കും. ഗായകരായ ശ്രേയാല്‍ ഘോഷാല്‍, കരണ്‍ ഔജ്ല, ബോളിവുഡ് നടി ദിഷ പട്ടാനി എന്നിവര്‍ പങ്കെടുക്കുന്ന തിളക്കമാര്‍ന്ന ഉദ്ഘാടന ചടങ്ങോടെയാണ് ഐപിഎല്ലിന്റെ 18-ാം പതിപ്പ് ആരംഭിക്കുന്നത്.

മാര്‍ച്ച് 22 ശനിയാഴ്ച വൈകുന്നേരം 6.11 ന് ഷാരൂഖ് ഖാന്‍ ചെറിയ പ്രസംഗത്തോടെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രേയ ഘോഷാലിന്റെ ഹ്രസ്വ സംഗീത പരിപാടിയും ഉണ്ടാകും. തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ദിഷ പട്ടാനിയുടെ മനോഹരമായ നൃത്ത പ്രകടനം അരങ്ങേറും. പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്ലയും വേദിയിലെത്തും.
IPL 2025 Opening Ceremony: താര രാവിനെ നയിക്കാന്‍ ഷാരൂഖ് ഖാനും ദിഷ പട്ടാനിയും; ടി20 മഹോല്‍സവത്തിന് കേളികൊട്ടുയരുന്നു
ഷാരൂഖ് ഖാന്‍ നയിക്കുന്ന രസകരമായ സംവാദമാണ് ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. ബിസിസിഐ ഉദ്യോഗസ്ഥര്‍, ഉദ്ഘാടന മല്‍സരത്തില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, കലാകാരന്മാര്‍ എന്നിവരാണ് ഈ പരിപാടിക്കായി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിടുക.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങ് 25 മിനിറ്റുകൊണ്ട് അവസാനിക്കും. തുടര്‍ന്നാണ് ആര്‍സിബി-കെകെആര്‍ മല്‍സരം. എന്നാല്‍, ഉദ്ഘാടന ചടങ്ങുകള്‍ക്കും മല്‍സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
കഴിഞ്ഞ ദിവസം ഇവിടെ ശക്തമായ ഇടിമിന്നല്‍ കാരണം ഇരു ടീമുകള്‍ക്കും പരിശീലന സെഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മഴ ഭീഷണി കാരണം പിച്ച് മൂടിയിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ആകാശം തെളിഞ്ഞതിനാല്‍ മഴയെക്കുറിച്ചുള്ള ആശങ്ക കുറയുകയും സംഘാടകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും മനസില്‍ സന്തോഷ പൂത്തിരികള്‍ ഉയര്‍ന്നുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 74% ആണെന്നും വൈകുന്നേരത്തോടെ ഇത് 90% ആയി വര്‍ധിക്കുമെന്നും ഇടിമിന്നല്‍, മിന്നല്‍, ശക്തമായ കാറ്റ് എന്നിവയോടൊപ്പം ഉണ്ടാകുമെന്നുമായിരുന്നു കാലാവസ്ഥാ പ്രവചനങ്ങള്‍.
ഐപിഎല്‍ 2025ന് മുമ്പായി വിലക്ക് നീക്കി; പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി
ഉദ്ഘാടന മല്‍സരത്തില്‍ വിരാട് കോഹ്ലി, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് തുടങ്ങിയ പ്രുമഖ താരങ്ങള്‍ പങ്കെടുക്കും. ഈ സീസണില്‍ പുതിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നയിക്കുന്ന സംഘവുമായാണ് ഷാരൂഖ് ഖാന്റെ കെകെആര്‍ രംഗത്തിറങ്ങുന്നത്.
ഉദ്ഘാടന ചടങ്ങ് ഗംഭീര വിരുന്നായിരിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി ഉറപ്പുനല്‍കി. പതിവുപോലെ നല്ലൊരു ഉദ്ഘാടന ചടങ്ങായിരിക്കും ഇതെന്നും കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ഇത് മനോഹരമായ ഒരു ഐപിഎല്‍ ഉദ്ഘാടന ദിനമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.