ഐപിഎല്ലില്‍ നാളെ രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍; സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കളത്തില്‍

Spread the love

IPL 2025 RR vs SRH, MI vs CSK: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ചൂടുപിടുക്കുകയാണ്. ഐപിഎല്‍ 2025 മെഗാ താര ലേലത്തിന് ശേഷം ടീമുകള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായതിനാല്‍ ഓരോ ടീമുകളുടെയും പ്രകടനം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. മിക്ക ഫ്രാഞ്ചൈസികളും പുതിയ നായകന്മാര്‍ക്ക് കീഴില്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്.

Samayam Malayalamരാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും നാളെ ആദ്യ മല്‍സരത്തിന്
രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും നാളെ ആദ്യ മല്‍സരത്തിന്

ഐപിഎല്‍ 2025ല്‍ (IPL 2025) റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉദ്ഘാടന മല്‍സരത്തിന് ശേഷം നാളെ ഞായറാഴ്ച (മാര്‍ച്ച് 23) രണ്ട് സൂപ്പര്‍ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. ആരാധക പിന്തുണ ഏറെയുള്ള മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകളില്‍ സീസണിലെ ആദ്യ മല്‍സരം കളിക്കും.

വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ (SRH) നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എവേ മാച്ച് റോയല്‍സിന് വലിയ വെല്ലുവിളി ആയിരിക്കും. ടീമെന്ന നിലയിലുള്ള കെട്ടുറപ്പും പുതിയ താരങ്ങളുടെ രംഗപ്രവേശനം നല്‍കുന്ന കരുത്തും എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്ന പോരാട്ടമായിരിക്കും ഇത്.

ഐപിഎല്ലില്‍ നാളെ രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍; സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കളത്തില്‍

കൈവിരലിലെ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ നാളെ സഞ്ജു സാംസണ്‍ ടീമിനെ നയിക്കാനുണ്ടാവില്ല. ആദ്യ മൂന്ന് മല്‍സരങ്ങളിലും റിയാന്‍ പരാഗ് ആണ് റോയല്‍സ് ക്യാപ്റ്റന്‍. ഇംപാക്ട് പ്ലെയര്‍ ആയി സഞ്ജു ഈ മല്‍സരങ്ങളില്‍ കളിക്കാനിറങ്ങുമെന്ന് കരുതപ്പെടുന്നു. ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് അനുമതിയുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിയാന്‍ സമയമായിട്ടില്ല.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജു ബാറ്റിങ് പരിശീലനത്തിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ മുഴുവന്‍. ഈ സീസണില്‍ 500 പ്ലസ് റണ്‍സ് നേടി ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥിരസാന്നിധ്യമായി മാറാനാണ് സഞ്ജുവിന്റെ ലക്ഷ്യം. വരാനിരിക്കുന്ന ഏഷ്യാ കപ്പും അടുത്ത വര്‍ഷത്തെ ലോകകപ്പും മുന്നിലുണ്ട്. വിക്കറ്റ് ബലികഴിക്കുന്ന റിസ്‌കി ഷോട്ടുകള്‍ക്ക് പകരം കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുകയും ഓപണറെന്ന നിലയില്‍ ഇന്നിങ്‌സിന് മികച്ച അടിത്തറയിടുകയുമെന്ന ശൈലിയിലേക്ക് അദ്ദേഹം മാറുമെന്നും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജു 500ലധികം റണ്‍സ് നേടി തിളങ്ങിയിരുന്നു.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ സ്പിന്‍ ജോഡികളായിരുന്ന യുസ്‌വേന്ദ്ര ചഹലും ആര്‍ അശ്വിനും കൂടെയില്ല. ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് ഈ കുറവ് നികത്തുക. മറുവശത്ത് എസ്ആര്‍എച്ചിനായി ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, ഹെയ്ന്റിച്ച് ക്ലാസെന്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖര്‍ അണിനിരക്കും.

https://www.instagram.com/reel/DHgNZDfNOrO/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgNZDfNOrO/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവും പിന്നിലായിപ്പോയ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമമാണ്. വൈകീട്ട് 7.30ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ നേരിടുകയെന്നത് എംഐക്ക് എളുപ്പമല്ല. എംഎസ് ധോണി ഇത്തവണ അണ്‍ക്യാപ്ഡ് താരമായി സിഎസ്‌കെയുടെ കൂടെയുണ്ട്.

https://www.instagram.com/reel/DHcswUxC030/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHcswUxC030/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷത്തെ ദയനീയ പ്രകടനം മറികടക്കാനുള്ള അവസരം കൂടിയാണിത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ എംഐയില്‍ അണിനിരക്കുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!