ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശി യാസീന്‍ (22), അല്‍ത്താഫ് (22) എന്നിവരാണ് മരണപ്പെട്ടത്. ബംഗളൂരു ചിത്രദുര്‍ഗയില്‍ വച്ചായിരുന്നു വാഹനം അപകടത്തിൽ പെട്ടത്.
യാസീനും അല്‍ത്താഫും സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും ചിത്രദുർഗ എസ്.ജെ.എം. നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ്. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥിക്ക് പരിക്കേറ്റിട്ടുണ്ട്. നബിലിനെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിത്രദുര്‍ഗയിലെ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചായിരുന്നു അപകടം. വിദ്യാർഥികൾ പുലർച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read More
Facebook Comments Box