കോഴിക്കോട് താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.
റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു
താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്ക് ഏറ്റത്.
ഇവർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഗഫൂറിൻ്റെ പരുക്ക് ഗുരുതരമാണ്.
ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും, സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുംമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
Facebook Comments Box