റൊണാള്‍ഡീഞ്ഞോയെ തടഞ്ഞ് ഐഎം വിജയനും സംഘവും; 63ാം മിനിറ്റില്‍ റിക്കാര്‍ഡോയിലൂടെ ബ്രസീല്‍ ലെജന്‍ഡ്സിന് ജയം

Spread the love

Brazil Legends vs India All Stars: 2002 ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗങ്ങളാണ് ഇന്ത്യ ഓള്‍സ്റ്റാര്‍സ് ഇലവനുമായി മല്‍സരിച്ചത്. റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ തുടങ്ങിയവര്‍ തിളങ്ങിയ മല്‍സരത്തില്‍ ബ്രസീല്‍ ലെജന്‍ഡ്‌സിനായിരുന്നു കൂടുതല്‍ സമയവും പന്തിന്റെ നിയന്ത്രണം. 70 മിനിറ്റ് മല്‍സരത്തില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനും പിടിച്ചുനില്‍ക്കാനും ഇന്ത്യ ഓള്‍ സ്റ്റാര്‍സിന് കഴിഞ്ഞു.

ഹൈലൈറ്റ്:

  • ബ്രസീല്‍ ലെജന്‍ഡ്‌സിന്റെ ജയം 2-1ന്
  • വിയോളയും റിക്കാര്‍ഡോയും സ്‌കോറര്‍മാര്‍
  • ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടി ബിബിയാനോ

Samayam Malayalamഇന്ത്യ ഓള്‍ സ്റ്റാര്‍സ്-ബ്രസീല്‍ ലെജന്‍ഡ്സ് മല്‍സരത്തില്‍ നിന്ന്. Photo: Instagram
ഇന്ത്യ ഓള്‍ സ്റ്റാര്‍സ്-ബ്രസീല്‍ ലെജന്‍ഡ്സ് മല്‍സരത്തില്‍ നിന്ന്. Photo: Instagram

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശന ഫുട്‌ബോള്‍ മല്‍സരത്തില്‍ ബ്രസീല്‍ ലെജന്‍ഡ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ ഓള്‍ സ്റ്റാര്‍സിനെ തോല്‍പ്പിച്ചു. 2002 ലെ ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ നയിച്ച ബ്രസീല്‍ ലെജന്‍ഡ്സിന് മുന്നില്‍ നന്നായി പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ ഓള്‍ സ്റ്റാര്‍സിന് കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ ഐഎം വിജയനാണ് ഇന്ത്യ ഓള്‍ സ്റ്റാര്‍സിനെ നയിച്ചത്. ബ്രസീല്‍ ലെജന്‍ഡ്സിന് വേണ്ടി സബ്സ്റ്റിറ്റിയൂട്ട് താരം വിയോള, റിക്കാര്‍ഡോ ഒലിവെയ്‌റ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബിബിയാനോ ഫെര്‍ണാണ്ടസ് ഇന്ത്യ ഓള്‍ സ്റ്റാര്‍സിനായി ഒരു ഗോള്‍ മടക്കി.

റൊണാള്‍ഡീഞ്ഞോയെ തടഞ്ഞ് ഐഎം വിജയനും സംഘവും; 63ാം മിനിറ്റില്‍ റിക്കാര്‍ഡോയിലൂടെ ബ്രസീല്‍ ലെജന്‍ഡ്സിന് ജയം

70 മിനിറ്റുള്ള സൗഹൃദ മല്‍സരമാണ് നടന്നത്. ഫലം പരിഗണിക്കാതെ മല്‍സരത്തിന ശേഷം പെനാല്‍റ്റി ഷൂട്ടൗട്ട് നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. ഇരു ടീമുകളിലെയും താരങ്ങള്‍ക്ക് മെമെന്റോ സമ്മാനിച്ചു. മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളിലായി നടക്കുന്ന ഫുട്‌ബോള്‍ സമ്മിറ്റിന് മുന്നോടിയായാണ് മല്‍സരം നടന്നത്. ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാദമിയാണ് സംഘാടകര്‍. ബ്രസീല്‍ സോക്കര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ഇവന്റ് ഒരുക്കിയത്.

റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ഗില്‍ബെര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, ക്ലെബര്‍സണ്‍, ജിയോവാനി, റിക്കാര്‍ഡോ ഒലിവേര, കകാപ്പ, കമാണ്ടുകിയ, എലിവെല്‍ട്ടണ്‍, പൗലോ സെര്‍ജിയോ, വിയോള, ജോര്‍ജിഞ്ഞോ, അമരല്‍, ലൂസിയോ, അലക്സാണ്ടര്‍ ഫെറോ, ദുംഗ എന്നിവരാണ് ബ്രസീല്‍ ലെജന്‍ഡ്സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചിന് സാറാ അലി ഖാന്റെ നൃത്തം; റിയാന്‍ പരാഗിനെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ
ഐഎം വിജയന്‍, ക്ലൈമാക്‌സ് ലോറന്‍സ്, ഷണ്‍മുഖന്‍ വെങ്കിടേഷ്, മെഹ്‌റാജുദ്ദീന്‍ വാഡൂ, കരണ്‍ജിത് സിങ്, നല്ലപ്പന്‍ മോഹന്‍രാജ്, സുഭാഷിഷ് റോയ് ചൗധരി, അര്‍ണാബ് മൊണ്ടല്‍, ധര്‍മ്മരാജ് രാവണന്‍, എന്‍പി പ്രദീപ്, ബിബിയാനോ ഫെര്‍ണാണ്ടസ്, മഹേഷ് ഗാവ്‌ലി, അല്‍വിറ്റോ ഡികുഞ്ഞ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യ ഓള്‍ സ്റ്റാര്‍സ്.

ബ്രസീല്‍ താരങ്ങള്‍ മഞ്ഞയും നീലയും നിറത്തിലുള്ള പരമ്പരാഗത ജഴ്‌സിയിലും ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിനെ അനുസ്മരിപ്പിക്കും വിധം നീല നിറത്തിലുമാണ് കളത്തിലിറങ്ങിയത്. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ റൊണാള്‍ഡീഞ്ഞോ ആദ്യമായി ഇന്ത്യന്‍ ബോക്‌സില്‍ വച്ച് പന്ത് തൊട്ടതോടെ മല്‍സരം ആവേശത്തിലായി. ഇന്ത്യന്‍ താരങ്ങള്‍ കോര്‍ണര്‍ വഴങ്ങി ഈ നീക്കം തടഞ്ഞു. തുടര്‍ന്നും റൊണാള്‍ഡീഞ്ഞോ തന്റെ സ്‌കില്‍ വ്യക്തമാക്കുന്ന ചില ചുവടുകള്‍ പുറത്തെടുത്തു.

ഗൗതം ഗംഭീറിന് പണിവരുന്നു; സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് അഭിഷേക് നായര്‍, ടി ദിലീപ് എന്നിവരെ ഒഴിവാക്കുമെന്ന് റിപോര്‍ട്ട്
അഞ്ചാം മിനിറ്റില്‍ റിവാള്‍ഡോയുടെ ടോപ് കോര്‍ണര്‍ ഷോട്ട് ഇന്ത്യന്‍ കീപ്പര്‍ സുഭാഷിഷ് റോയ് ചൗധരി തട്ടിയകറ്റി. റൊണാള്‍ഡീഞ്ഞോ-റിവാള്‍ഡോ സഖ്യത്തിന്റെ നീക്കങ്ങള്‍ കാണികളെ ആവേശംകൊള്ളിച്ചു. മിഡ്ഫീല്‍ഡില്‍ മുന്‍ ആഴ്‌സനല്‍ താരം ഗില്‍ബെര്‍ട്ടോ സില്‍വ ബ്രസീലിനായി കളി നിയന്ത്രിച്ചു. 11ാം മിനിറ്റില്‍ റൊണാള്‍ഡീഞ്ഞോയുടെ ഫ്രീ കിക്ക് സുഭാഷിഷ് റോയ് ചൗധരി വിഫലമാക്കി.

20ാം മിനിറ്റില്‍ ആദ്യ ഇടവേളയില്‍ സ്‌കോര്‍ 0-0 ആയിരുന്നു. 32ാം മിനിറ്റില്‍ ചെന്നെയുടെ ഹീറോ മോഹന്‍രാജ് നല്ലൊരു കൗണ്ടര്‍ അറ്റാക്ക് നടത്തി. മികച്ച ഷോട്ട് പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഗോമസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.

35ാം മിനിറ്റില്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ഐഎം വിജയന്‍ ഗോളിലേക്ക് ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യംതെറ്റി. 43ാം മിനിറ്റില്‍ ബ്രസീലിന്റെ സബസ്റ്റിറ്റിയൂട്ട് വിയോള അനായായ ഫിനിഷിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി. തൊട്ടുത്ത മിനിറ്റില്‍ ബിബിയാനോ ഫെര്‍ണാണ്ടസ് ഗോമസിനെ കബളിപ്പിച്ച് ഗോള്‍ വല ചലിപ്പിച്ചതോടെ സ്‌കോര്‍ 1-1 ആയി.

ബ്രസീലിന്റെ നിയന്ത്രണത്തില്‍ തന്നെ ആയിരുന്നു പന്ത് കൂടുതല്‍ സമയവും. 63ാം മിനിറ്റില്‍ കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ റിക്കാര്‍ഡോ ഒലിവെയ്‌റ ബോക്‌സിന്റെ ആറ് വാര അകലെ നിന്ന് അനായാസ ഫിനിഷിലൂടെ ബ്രസിലീന്റെ വിജയ ഗോള്‍ നേടി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!