നിതീഷ് റാണയുടെ 'തൊട്ടില്‍ ആഘോഷം'; പിന്നാലെ ധോണി-അശ്വിന്‍ സ്റ്റമ്പിങ് സിംഫണി; അവസാന ചിരി രാജസ്ഥാന്‍ റോയല്‍സിന്

Spread the love

IPL 2025 CSK vs RR: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്‍ 2025ല്‍ ആദ്യം ജയം

Samayam Malayalam1. അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ 'തൊട്ടില്‍ ആഘോഷം'. 2. നാല് വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗ<br>
1. അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ‘തൊട്ടില്‍ ആഘോഷം’. 2. നാല് വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗ

ഐപിഎല്‍ 2025ല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യം ജയം. ആദ്യ രണ്ട് മാച്ചുകളുലും വമ്പന്‍ തോല്‍വി വഴങ്ങിയ റോയല്‍സ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത രോയല്‍സ് 20 ഓവറില്‍ ഒമ്പതിന് 182 റണ്‍സ് നേടി. ചെന്നൈയുടെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റിന് 176 റണ്‍സില്‍ അവസാനിച്ചു. നാല് ഓവറില്‍ 35 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ ആണ് സിഎസ്‌കെയുടെ മുന്നേറ്റം തടഞ്ഞത്. മൂന്ന് മല്‍സരങ്ങളില്‍ സിഎസ്‌കെയുടെ രണ്ടാം തോല്‍വിയാണിത്.

സിഎസ്‌കെയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 44 പന്തില്‍ 63 റണ്‍സുമായി ചേസിങിന് നേതൃത്വം നല്‍കിയെങ്കിലും വിജയത്തിലെത്താനുള്ള പിന്തുണ സഹതാരങ്ങളില്‍ നിന്ന് ലഭിച്ചില്ല. കഴിഞ്ഞ മാച്ചുകളില്‍ ഒമ്പതാമനായി ക്രീസിലെത്തിയ ധോണി ഇത്തവണ ഏഴാമനായെങ്കിലും സമയം വൈകിപ്പോയിരുന്നു. ധോണി 11 പന്തില്‍ 16 റണ്‍സെടുത്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍ആറിന് യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണുമാണ് ഓപണ്‍ ചെയ്തത്. ജയ്‌സ്വാള്‍ നാല് റണ്‍സിനും സഞ്ജു 20 റണ്‍സിനും പുറത്തായെങ്കിലും മൂന്നാമനായെത്തിയ നിതീഷ് റാണ കിടിലന്‍ ബാറ്റിങ് പുറത്തെടുത്തു. വെറും 36 പന്തില്‍ 81 റണ്‍സ് നേടി. അഞ്ച് സിക്‌സറുകളും 10 ബൗണ്ടറികളും പായിച്ചു.

അര്‍ധ സെഞ്ചുറി നേടിയ ശേഷം നിതീഷ് റാണ നടത്തിയ തൊട്ടില്‍ ആഘോഷവും ശ്രദ്ധിക്കപ്പെട്ടു. 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്ത ഇടംകൈയ്യന്‍ താരം 21 പന്തിലാണ് ഫിഫ്റ്റി അടിച്ചത്. ആദ്യമായി പിതാവാകാന്‍ പോകുന്നതിന്റെ ആഘോഷമാണ് നിതീഷ് പ്രകടിപ്പിച്ചത്. 2019ല്‍ വിവാഹിതരായ നിതീഷ്-സാച്ചി മര്‍വ ദമ്പതികള്‍ ഇരട്ട കുട്ടികളെ പ്രതീക്ഷിക്കുന്നു.

ആര്‍ അശ്വിന്റെ പന്തില്‍ എംഎസ് ധോണി സ്റ്റമ്പ് ചെയ്താണ് നിതീഷിനെ പുറത്താക്കിയത്. കയറിയടിക്കാനുള്ള നിതീഷിന്റെ നീക്കം മനസിലാക്കി അശ്വിന്‍ വൈഡ് ബോള്‍ എറിയുമെന്ന് മുന്‍കൂട്ടി കണ്ട് ധോണി നിലയുറപ്പിക്കുകയും നീക്കം വിജയിക്കുകയുമായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന കാലത്തെ ധോണി-അശ്വിന്‍ സ്റ്റമ്പിങ് സിംഫണി ഇവിടെയും ആവര്‍ത്തിച്ചു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!