RR Vs CSK: ധോണി നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല; ആദ്യ ജയം തൊട്ട് രാജസ്ഥാൻ റോയൽസ്

Spread the love


RR vs CSK IPL 2025: പഴയ ധോണിയുടെ ഫിനിഷിങ് മാജിക്കിനായി ഒരിക്കൽ കൂടി കാത്തിരുന്ന് അവസാന ഓവറിൽ തകർത്തടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ. ചെന്നൈ സൂപ്പർ കിങ്സിനെ  ആറ് റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം തൊട്ടു. ഐപിഎൽ ക്യാപ്റ്റനായി റിയാൻ പരാഗിന്റെ ആദ്യ ജയവുമാണ് ഇത്. ചെന്നൈയുടെ മുൻനിര ബാറ്റിങ്ങിനെ തകർത്ത ഹസരങ്കയാണ് രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചത്. രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 183 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ആണ് കണ്ടെത്താനായത്. 

ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണ് ഇത്. ചെന്നൈ ഇന്നിങ്സിന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ രചിൻ രവീന്ദ്രയെ മടക്കി ആർച്ചർ രാജസ്ഥാന്റെ ആത്മവിശ്വസം ഉയർത്തി. നാല് പന്തിൽ ഡക്കായാണ് രചിൻ മടങ്ങിയത്. പിന്നാലെ രാഹുൽ ത്രിപാഠിയും ഋതുരാജും ചേർന്ന് ചെന്നൈ ചെയ്സിങ് മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഹസരങ്ക രാഹുൽ ത്രിപാഠിയെ മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 19 പന്തിൽ നിന്ന് 23 റൺസ് ആണ് രാഹുൽ നേടിയത്. 

ഇംപാക്ട് പ്ലേയറായ ശിവം ദുബെയും ഹസരങ്കയ്ക്ക് മുൻപിൽ വീണു. എന്നാൽ ക്യാപ്റ്റൻ ഋതുരാജ് അർധ ശതകം കണ്ടെത്തി ടീമിനെ മുൻപോട്ട് കൊണ്ടുപോയി. ഇതിനിടെ വിജയ ശങ്കറേയും സ്കോർ രണ്ടക്കം കടത്താൻ അനുവദിക്കാതെ ഹസരങ്ക മടക്കിയിരുന്നു. 16ാം ഓവറിൽ ക്യാപ്റ്റന്റെ ചെറുത്ത് നിൽപ്പും ഹസരങ്ക അവസാനിപ്പിച്ചു. 44 പന്തിൽ നിന്ന് 63 റൺസ് ആണ് ഋതുരാജ് നേടിയത്. 

പിന്നാലെ ആവശ്യമായ റൺറേറ്റ് ഉയർന്ന് നിൽക്കുകയാണ് എങ്കിലും രവീന്ദ്ര ജഡേജയും ബാറ്റിങ് പൊസിഷനിൽ നേരത്തെ ഇറങ്ങിയ ധോണിയും ചേർന്ന് ചെന്നൈയെ ജയിപ്പിക്കുമെന്ന നേരിയ പ്രതീക്ഷ ചെന്നൈ ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ സന്ദീപ് ശർമ ധോണിയെ മടക്കി. ഹെറ്റ്മയറിന്റെ ബൗണ്ടറി ലൈനിന് സമീപത്ത് നിന്നുള്ള തകർപ്പൻ ക്യാച്ച് ആണ് ധോണിയുടെ ഇന്നിങ്സിന് തിരശീലയിട്ടത്. 11 പന്തിൽ നിന്നാണ് ധോണി 16 റൺസ് നേടിയത്. രവീന്ദ്ര ജഡേജ 22 പന്തിൽ നിന്ന് 32 റൺസോടെ പുറത്താവാതെ നിന്നു. 

രാജസ്ഥന് വേണ്ടി ല് ഓവറിൽ 35 റൺസ് വഴങ്ങിയാണ് ഹസരങ്ക നിർണായകമായ നാല് വിക്കറ്റ് പിഴുതത്. ആർച്ചർ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഇതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടുന്നു. സന്ദീപ് ശർമ നാല് ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് പിഴുതത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ നിതീഷ് റാണയുടെ 36 പന്തിലെ 81 റൺസ് ഇന്നിങ്സ് ആണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!