ജയിച്ചിട്ടും രാജസ്ഥാൻ റോയൽസിനെ നിരാശരാക്കി അക്കാര്യം; സഞ്ജുവിന്റെ ടീമിന്റെ പ്രധാന തലവേദന ഇങ്ങനെ

Spread the love

Rajasthan Royals: 2025 സീസൺ ഐപിഎല്ലിലെ ( Indian Premier League 2025 ) ആദ്യ ജയം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ അതിനിടെയും ടീമിനെ നിരാശരാക്കുന്ന ഒരു കാര്യമുണ്ട്.

Samayam Malayalamരാജസ്ഥാൻ റോയൽസ്
രാജസ്ഥാൻ റോയൽസ്

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ ജയം നേടിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റൺസിനാണ് അവർ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 182/9 എന്ന സ്കോർ നേടിയപ്പോൾ, ചെന്നൈയുടെ മറുപടി 176/6 ൽ അവസാനിച്ചു.

ആദ്യ രണ്ട് കളികളിലും കനത്ത പരാജയം നേരിട്ട രാജസ്ഥാൻ റോയൽസിന്റെ കിടിലൻ തിരിച്ചുവരവ് കൂടിയാണ് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ കണ്ടത്. വരാനിരിക്കുന്ന കളികൾക്ക് മുൻപ് ഈ ജയം റോയൽസിന് വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യം ഉറപ്പ്.

അതേ സമയം കിടിലൻ ജയം നേടിയതിനിടെയും രാജസ്ഥാൻ റോയൽസിന് തലവേദന സമ്മാനിക്കുന്നതാണ് സൂപ്പർ താരം യശസ്വി ജയ്സ്വാളിന്റെ ഫോമൗട്ട്. നേരത്തെ ആദ്യ രണ്ട് കളികളിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്ന ജയ്സ്വാളിന് മൂന്നാമത്തെ മത്സരത്തിലും തിളങ്ങാനായില്ല. ചെന്നൈ ‌സൂപ്പർ കിങ്സിന് എതിരായ മത്സരത്തിലെ ആദ്യ പന്തിൽ കിടിലൻ ബൗണ്ടറി നേടി തുടങ്ങിയ യശസ്വി, മൂന്ന് പന്തുകളിൽ നിന്ന് നാല് റൺസുമായി പുറത്തായി.

Also Read: ബാറ്റിങ്ങ് ഓർഡറിൽ നിർണായക മാറ്റം വരുത്തി രാജസ്ഥാൻ റോയൽസ്; ഇതിന് കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ യശസ്വിയുടെ മോശം ഫോം രാജസ്ഥാന് സമ്മാനിക്കുന്ന ആശങ്ക ചെറുതല്ല. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ ആദ്യ മത്സരത്തിൽ ഒരു റൺസിനായിരുന്നു യശസ്വി ജയ്സ്വാൾ പുറത്തായത്. ഈ കളിയിൽ റോയൽസ് 44 റൺസിന്റെ കനത്ത തോൽവി നേരിട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ 24 പന്തിൽ നിന്ന് 29 റൺസായിരുന്നു യശസ്വിയുടെ സമ്പാദ്യം.

ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസ് മാത്രമാണ് രാജസ്ഥാൻ റോയൽസിന്റെ യുവ ഓപ്പണറുടെ സമ്പാദ്യം. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മു‌ൻപ് രാജസ്ഥാ‌ൻ റോയൽസ് വമ്പൻ തുകക്ക് ടീമിൽ നിലനിർത്തിയ താരമാ‌ണ് യശസ്വി ജയ്സ്വാൾ. ടീമിന്റെ തന്ത്രങ്ങളിലെ പ്രധാനിയുമാണ് അദ്ദേഹം. അതിനാൽ വരും മത്സരങ്ങളിൽ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് രാജസ്ഥാൻ റോയൽസിന് അനിവാര്യമാണ്.

രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം ഇങ്ങനെ: ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാൻ റോയൽസ് 20 ഓവറുകളിൽ 182/9 എന്ന മികച്ച സ്കോറാണ് നേടിയത്. നിതീഷ് റാണയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 36 പന്തിൽ‌ 10 ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 81 റൺസാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 28 പന്തിൽ 37 റൺസും, സഞ്ജു സാംസൺ 20 റൺസും നേടി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Also Read: തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യക്ക് അടുത്ത തിരിച്ചടി; മുംബൈ ഇന്ത്യൻസ് നായകന് വമ്പൻ തുക പിഴ, കാരണം ഇങ്ങനെ

183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഇ‌ന്നിങ്സ് 176/6 ൽ അവസാനിച്ചു. 44 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ റുതുരാജ് ഗെയിക്ക്വാദാണ് അവരുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 32 റൺസ് നേടി. രാജസ്ഥാൻ റോയൽസിനായി വനിന്ദു ഹസരംഗ നാല് വിക്കറ്റുകൾ നേടി. 81 റൺസെടുത്ത് ബാറ്റിങ്ങിൽ തിള‌ങ്ങിയ നിതീഷ് റാണയാണ് കളിയിലെ കേമ‌ൻ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!