Kerala Blasters Super Cup: നിരാശകളിൽ നിറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഐഎസ്എൽ സീസൺ കൂടി അവസാനിച്ചിരിക്കുകയാണ്. സീസണിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ഇപ്പോൾ സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങളിലാണ് ടീം. എന്നാൽ സൂപ്പർ കപ്പിൽ ആദ്യ മത്സരത്തിൽ ബംഗാളിൽ നിന്നൊരു വമ്പനെ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
സൂപ്പർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലേക്ക് എത്തുന്നത് ഈസ്റ്റ് ബംഗാൾ ആണ്. ഏപ്രിൽ 20ന് ആണ് മത്സരം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കലിംഗ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനൊപ്പം ചേർന്ന് കഴിഞ്ഞു.
പുതിയ പരിശീലകന് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ടൂർണമെന്റാണ് സൂപ്പർ കപ്പ്. സൂപ്പർ കപ്പിലെ നോക്കൗട്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ആദ്യം നേരിടേണ്ടി വരുമ്പോൾ പുതിയ പരിശീലകന് ബ്ലാസ്റ്റേഴ്സിനെ ജയിപ്പിച്ച് തുടങ്ങാനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഐഎസ്എല്ലിൽ ഈ സീസണിൽ രണ്ട് വട്ടം ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഓരോ ജയം വീതം നേടി.
Super Cup likely to have less than 16 teams with only two I-League clubs — Churchill Bros, Inter Kashi — showing interest.
According to tentative draw, Mohun Bagan to get bye in first round
Kerala Blasters vs East Bengal to play opener on April 20https://t.co/SfdMwUTa5X
— Marcus Mergulhao (@MarcusMergulhao) March 31, 2025
ഇത് സൂപ്പർ കപ്പിന്റെ അഞ്ചാമത് എഡിഷൻ ആണ്. 13 ഐഎസ്എൽ ക്ലബുകളും മൂന്ന് ഐ ലീഗ് ക്ലബുകളും സൂപ്പർ കപ്പ് കളിക്കും എന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. കൂടുതൽ ഐ ലീഗ് ക്ലബുകളോട് സൂപ്പർ കപ്പിന്റെ ഭാഗമാവാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.