വെടിക്കെട്ട് ജയം നേടി പഞ്ചാബ് കിങ്സ്, ലക്നൗവിനെ തകർത്തുവിട്ടു; ഇത്തവണ ഇവർ വേറെലെവൽ

Spread the love

IPL 2025 PBKS vs LSG: ഐപിഎൽ 2025 സീസണിൽ തുടർച്ചയായ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്. തകർത്തുവിട്ടത് ലക്നൗ സൂപ്പർ ജയന്റിനെ.

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ മിന്നും ഫോം തുടർന്ന് പഞ്ചാബ് കിങ്സ്
  • രണ്ടാം കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തു
  • പോയിന്റ് പട്ടികയിൽ ടീം രണ്ടാമത്
Samayam Malayalamപഞ്ചാബ് കിങ്സ്
പഞ്ചാബ് കിങ്സ്

2025 സീസൺ ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം കളിയിലും ജയം നേടി പഞ്ചാബ് കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ എവേ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ 171/7 എന്ന സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സ് വെറും 16.2 ഓവറുകളിൽ ലക്ഷ്യം കണ്ടു.

വെടിക്കെട്ട് ജയം നേടി പഞ്ചാബ് കിങ്സ്, ലക്നൗവിനെ തകർത്തുവിട്ടു; ഇത്തവണ ഇവർ വേറെലെവൽ

അനായാസ ചേസാണ് കളിയിൽ പഞ്ചാബ് നടത്തിയത്. വെടിക്കെട്ട് അർധസെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങാണ് കളിയിലെ കേമൻ. ഇത്തവണ കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടിയതോടെ പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

Also Read: സഞ്ജു സാംസണ് കോളടിക്കും, ഇഷാൻ കിഷന് കനത്ത തിരിച്ചടി; നിർണായക നീക്കവുമായി ബിസിസിഐ, വാർഷിക കരാർ പട്ടിക ഉടൻ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് തുടക്കം തന്നെ തകർച്ച നേരിട്ടു. 35 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മിച്ചൽ മാർഷ് (0), പന്ത് ( 2 ), മാർക്രം ( 28 ) എന്നിവരാണ് പുറത്തായത്. നിക്കോളാസ് പുറാനും ( 44 റൺസ് ), ആയുഷ് ബഡോനി ( 41 ) എന്നിവരും 12 പന്തിൽ 27 റൺസെടുത്ത അബ്ദുൾ സമദും തിളങ്ങിയതോടെ ലക്നൗ 20 ഓവറിൽ 171/7 എന്ന മാന്യമായ സ്കോറിലെത്തി.

Also Read: ഐപിഎല്ലിലെ വമ്പൻ റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്, കെകെആറിന്റെ റെക്കോഡ് പഴങ്കഥയായി

172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സിന് പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് ( 8 ) പെട്ടെന്ന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും, ശ്രേയസ് അയ്യരും ചേർന്ന് നടത്തിയ വെടിക്കെട്ട് പഞ്ചാബിന്റെ ജയം ഉറപ്പിച്ചു. 34 പന്തിൽ ഒൻപത് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 69 റൺസാണ് പ്രഭ്സിമ്രാൻ നേടിയത്. നാലാം നമ്പരിൽ ഇറങ്ങിയ നേഹാൽ വധേരയും വെടിക്കെട്ട് നടത്തിയതോടെ പഞ്ചാബ് വെറും 16.2 ഓവറുകളിൽ വിജയത്തിലെത്തി. 30 പന്തിൽ 52 റൺസെടുത്ത ശ്രേയസ് അയ്യരും, 25 പന്തിൽ 43 റൺസ് നേടിയ നേഹാൽ വധേരയും പുറത്താകാതെ നിന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!