വേനൽ ചൂടിൽ തളർന്നിരിക്കുമ്പോൾ നല്ല തണുപ്പോട് ജ്യൂസ് കുടിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിന് പറ്റിയ ഒന്നാണ് കരിമ്പിൻ ജ്യൂസ്. വഴിയോരങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം കച്ചവടം പൊടിപൊടിക്കുന്നതും ഇതു തന്നൊണ്. കടയിൽ നിന്നു തന്നെ വാങ്ങണമെന്നില്ല, കരിമ്പിൻ ജ്യൂസ് വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. കരിമ്പില്ലാതെ ജ്യൂസ് തയ്യാറാക്കാൻ പറ്റുമോ? ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
- ഇഞ്ചി
- പുതിനയില
- വെള്ളം
- ശർക്കര
- നാരങ്ങ നീര്
- ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ വെള്ളമെടുത്ത് അതിലേയ്ക്ക് ശർക്കര പൊടിച്ചു ചേർത്ത് അലിയിക്കാം.
- വെള്ളം വറ്റി ശർക്കര അലിഞ്ഞു വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- മിക്സി ജാറിലേയ്ക്ക് ഒരു പിടി പുതിനയില, ഒരു കഷ്ണം ഇഞ്ചി, തയ്യാറാക്കിയ ശർക്കര പാനി, രണ്ട് നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഇത് ഗ്ലാസിലേയ്ക്കു പകർന്ന് ഐസ്ക്യൂബ് ചേർക്കാം. തണുപ്പോടെ കുടിച്ചു നോക്കൂ.
Read More
- ദോശ പ്രോട്ടീൻ സമ്പന്നമാക്കാം, മാവ് ഇങ്ങനെ അരച്ചെടുക്കൂ
- ഒരു കപ്പ് കടലമാവുണ്ടെങ്കിൽ മൈസൂർ പാക്ക് കഴിക്കാം മതിവരുവോളം
- ഇനി പഞ്ചസാരയിൽ ഉറുമ്പ് കയറുമെന്ന പേടിവേണ്ട, ഇക്കാര്യങ്ങൾ ചെയ്താൽ മതി
- നിലക്കടല ഉണ്ടോ? തയ്യാറാക്കാം ഷുഗർ ഫ്രീ ബർഫി
- എളുപ്പത്തിലൊരു ഹെൽത്തി ഫ്രഞ്ച് ടോസ്റ്റ്
- മുന്തിരി കിട്ടിയാൽ ഇനി ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം
- രുചികരമായി ഇടിയപ്പം തയ്യാറാക്കാൻ ഒരു കിടിലൻ വിദ്യയുണ്ട്, ഈ രണ്ട് ചേരുവകൾ കൂടി ഉപയോഗിച്ചു നോക്കൂ
- ചിക്കൻ ടിക്ക മസാല എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
- സേമിയ കൈയ്യിലുണ്ടോ? എങ്കിൽ ഈ എഗ്ഗ് ന്യൂഡിൽസ് പരീക്ഷിക്കാം
- 5 മിനിറ്റിൽ ഇൻസ്റ്റൻ്റായി ദോശ തയ്യാറാക്കാം, ഈ ഒരു ചേരുവ മതി
- ചുവന്നുള്ളിയും വാളൻപുളിയും വഴറ്റിയെടുത്താൽ അസാധ്യ രുചിയിൽ കറി തയ്യാറാക്കാം
- ഒരു കപ്പ് ഗോതമ്പ് പൊടി മതി, തട്ടുകട രുചിയിൽ ഈ പലഹാരം തയ്യാറാക്കി നോക്കൂ
- ഒരു തവണ രുചി അറിഞ്ഞാൽ വീണ്ടും കഴിക്കാൻ കൊതിക്കും ഈ ചെമ്മീൻ റോസ്റ്റ്
- ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ചിരകിയെടുക്കാതെ ചമ്മന്തി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
- തക്കാളി മുതൽ ഇഞ്ചി ചമ്മന്തി വരെ; ഇനി ബ്രേക്ക്ഫാസ്റ്റ് ആസ്വദിച്ച് കഴിക്കാം
Facebook Comments Box