IPL 2025 CSK vs DC: ലീഗിലെ 17ാം മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിജയങ്ങള്‍ നേടുന്ന ഏക ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് പോയിന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ നായകന്‍ അക്‌സര്‍ പട്ടേലിന് കീഴിലാണ് ഡിസിയുടെ മുന്നേറ്റം.
ഹൈലൈറ്റ്:
- ഡിസിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
- കെഎല്‍ രാഹുല്‍ കളിയിലെ താരം
- സിഎസ്‌കെയ്ക്ക് മൂന്നാം തോല്‍വി

ഹാട്രിക് ജയം; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്; സിഎസ്‌കെയ്ക്ക് മൂന്നാം തോല്‍വി
ടോസ് നേടി ബാറ്റ് ചെയ്ത ഡിസി ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 54 പന്തില്‍ പുറത്താവാതെ 69 റണ്‍സുമായി വിജയ് ശങ്കര്‍ പൊരുതിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പരാജയം കാരണം റണ്‍റേറ്റ് ഇടിഞ്ഞിരുന്നു. ഏഴാമനായി എംഎസ് ധോണി ഇറങ്ങിയെങ്കിലും വിജയം അകലെയായിരുന്നു. ധോണി 26 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നു.
ആരാധകരെ ആക്രമിച്ച് പാക് ക്രിക്കറ്റര്‍ ഖുഷ്ദില്‍ ഷാ; വന്‍ വിവാദത്തിന് പിന്നാലെ ഇടപെട്ട് പിസിബി
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ കിടിലന്‍ ബാറ്റിങാണ് എവേ മല്‍സരത്തില്‍ ഡിസിക്ക് വിജയം ജയം സമ്മാനിച്ചത്. 51 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം രാഹുല്‍ 77 റണ്‍സെടുത്തു. അഭിഷേക് പോറെല്‍ (20 പന്തില്‍ 33), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12 പന്തില്‍ 24*), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്‌വി (15 പന്തില്‍ 20) എന്നിവരും മികച്ച ടോട്ടലിലേക്ക് നയിച്ചു.
എംഎസ് ധോണി ഇന്ന് വിരമിച്ചേക്കും? മാതാപിതാക്കള്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍; അഭ്യൂഹങ്ങള്‍ ശക്തം
മുന്‍നിര ബാറ്റര്‍മാരായ രചിന്‍ രവീന്ദ്ര മൂന്ന് റണ്‍സിനും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അഞ്ച് റണ്‍സിനും പുറത്തായതോടെ സിഎസ്‌കെയുടെ തുടക്കം പാളി. മൂന്നാമനായെത്തിയ ഡെവണ്‍ കോണ്‍വേ 14 പന്തില്‍ 13 റണ്‍സാണ് നേടിയത്. ശിവം ദുബെ 18 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് റണ്‍സിന് ഔട്ടായി.
സിഎസ്‌കെ പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ്. ഏപ്രില്‍ എട്ടിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് അടുത്ത മല്‍സരം. ഏപ്രില്‍ 10ന് ഡിസി നാലാം മല്‍സരത്തില്‍ ആര്‍സിബിയെ നേരിടും.