രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും ഗോകുലം എഫ്‌സിക്ക് തോല്‍വി; ഐ-ലീഗില്‍ സമനിലയോടെ ചര്‍ച്ചില്‍ ബ്രദേഴ്സ് താല്‍ക്കാലിക ചാമ്പ്യന്മാര്‍

Spread the love

I-League 2024-25: ചര്‍ച്ചില്‍ ബ്രദേഴ്സിന് 22 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റാണ് ലഭിച്ചത്. ഇന്റര്‍ കാശിക്ക് ഇപ്പോള്‍ 39 പോയിന്റാണുള്ളത്. ഗോകുലം കേരള എഫ്‌സിക്കും റിയല്‍ കശ്മീരിനും 37 പോയിന്റ് വീതവും. ഇന്റര്‍ കാശിയുടെ പരാതിയില്‍ എഐഎഫ്എഫ് അനുകൂലമായി വിധിച്ചാല്‍ കിരീടം അവര്‍ക്ക് ലഭിക്കും.

ഹൈലൈറ്റ്:

  • റിയല്‍ കശ്മീര്‍ 1-1 ചര്‍ച്ചില്‍ ബ്രദേഴ്സ്
  • ഇന്റര്‍ കാശി 3-1 രാജസ്ഥാന്‍ എഫ്സി
  • ഗോകുലം കേരള 3-4 ഡെംപോ എസ്സി

Samayam Malayalamഗോകുലത്തിനായി ഹാട്രിക് നേടിയ താബിസോ ബ്രൗണ്‍
ഗോകുലത്തിനായി ഹാട്രിക് നേടിയ താബിസോ ബ്രൗണ്‍

ഐ-ലീഗ് 2024-25 കിരീടം ചര്‍ച്ചില്‍ ബ്രദേഴ്സിന്. ഇന്റര്‍ കാശിയുടെ പരാതിയിന്‍മേല്‍ തീരുമാനം കാത്തിരിക്കുന്നതിനാല്‍ ചര്‍ച്ചില്‍ താല്‍ക്കാലിക വിജയികളാണ്. ഇന്ന് നടന്ന അവസാന ലീഗ് മല്‍സരത്തില്‍ ചര്‍ച്ചില്‍ 1-1ന് റിയല്‍ കശ്മീരുമായി സമനിലയില്‍ പിരിഞ്ഞു. ഗോകുലം കേരള എഫ്‌സി അവസാന മല്‍സരത്തില്‍ ഡെംപോ എസ്സിയോട് 3-4ന് പരാജയപ്പെട്ടു. ഈ മല്‍സരത്തില്‍ വിജയിക്കുകയും ചര്‍ച്ചില്‍ റിയല്‍ കശ്മീരിനോട് തോല്‍ക്കുകയും ചെയ്താല്‍ ഗോകുലം എഫ്‌സിക്ക് ഐ ലീഗ് ജേതാക്കളാവാമായിരുന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലത്തിന്റെ തോല്‍വി. ഇഞ്ചുറി ടൈമിലാണ് ഡെംപോയുടെ വിജയ ഗോള്‍.

താബിസോ ബ്രൗണ്‍ ഗോകുലത്തിനായി ഹാട്രിക് നേടി. 4, 11, 73 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 11ാം മിനിറ്റില്‍ ഗോഗുലം 2-0ന് മുന്നിലെത്തി. എന്നാല്‍ 21, 34, 71 മിനിറ്റുകളില്‍ തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടി ഡെംപോ ഒരു ഗോളിന്റെ ലീഡ് നേടി. താബിസോ ബ്രൗണിന്റെ മൂന്നാം ഗോളിലൂടെ ഗോകുലം സമനില പിടിച്ചു. എന്നാല്‍ 94ാം മിനിറ്റില്‍ ഡാമിയന്‍ പെരെസ് റോവ ഡെംപോയുടെ വിജയം ഉറപ്പിച്ച ഗോള്‍നേടി.

മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍ കാശി 3-1ന് രാജസ്ഥാന്‍ എഫ്സി തോല്‍പ്പിച്ചു. ഈ വിജയമാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ കിരീടം തുലാസിലാക്കിയത്. നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം ചര്‍ച്ചിലിനാണ്. 22 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുള്ള ചര്‍ച്ചിലിന് തൊട്ടുപിന്നില്‍ 39 പോയിന്റുമായി ഇന്റര്‍ കാശി ഇടംപിടിച്ചു.

നേരത്തേ നടന്ന ഒരു മല്‍സരത്തില്‍ നിന്ന് കുറഞ്ഞത് രണ്ട് പോയിന്റുകളെങ്കിലും ലഭിക്കുകയാണെങ്കില്‍ കാശി അവരുടെ ആദ്യ ഐ-ലീഗ് കിരീടം നേടും. ഇന്റര്‍ കാശിക്കെതിരായ മല്‍സരത്തില്‍ നാംധാരി എഫ്സി യോഗ്യതയില്ലാത്ത ഒരു കളിക്കാരനെ കളത്തിലിറക്കിയെന്ന റിപോര്‍ട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശോധിച്ചുവരികയാണ്.

എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റിയുടെ വാദം കേള്‍ക്കലില്‍ അനുകൂല തീരുമാനം ലഭിച്ചാല്‍ ഇന്റര്‍ കാശിക്ക് ചാമ്പ്യന്മാരാവാം. ഐ ലീഗിന്റെ 2024-25 സീസണിന്റെ അന്ത്യം ആശയക്കുഴപ്പത്തിലാണ്. എഐഎഫ്എഫിന്റെ കൈകളിലാണ് ഇനിയുള്ള കാര്യങ്ങള്‍.

ഇന്ന് റിയല്‍ കശ്മീരിനെതിരേ വിജയിച്ചിരുന്നെങ്കില്‍ എഐഎഫ്എഫിന്റെ വിധി വരാന്‍ കാത്തുനില്‍ക്കാതെ ചര്‍ച്ചിലിന് കിരീടം ചൂടാമായിരുന്നു. എന്നാല്‍, സീസണിലുടനീളം സ്വന്തം ഗ്രൗണ്ടില്‍ ഒരു വിജയം പോലും വഴങ്ങിയിട്ടില്ലാത്ത റയല്‍ കശ്മീര്‍ അവരുടെ റെക്കോഡ് നിലനിര്‍ത്തി ചര്‍ച്ചിലിനെ സമനിലയില്‍ തളയ്ക്കുകയായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!