Rajasthan Royals vs Gujarat Titans : ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാമത്തെ കളിക്ക് മുൻപ് രാജസ്ഥാൻ റോയൽസിന് ആവേശം സമ്മാനിച്ച് സൂപ്പർ താരങ്ങൾ. കഴിഞ്ഞ കളിയിലെ പ്രകടനം ആത്മവിശ്വാസം കൂട്ടി.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിനെ ഹാപ്പിയാക്കി ഇക്കാര്യങ്ങൾ
- ടീമിന്റെ ആത്മവിശ്വാസം കൂടി
- കഴിഞ്ഞ കളിയിൽ ടീം ആഗ്രഹിച്ച കാര്യങ്ങൾ നടന്നു

സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരിച്ചെത്തിയതാണ് കഴിഞ്ഞ കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ആദ്യ മൂന്ന് കളികളിൽ നിന്ന് ആകെ 34 റൺസ് മാത്രം നേടിയ യശസ്വി ജയ്സ്വാൾ, പഞ്ചാബിന് എതിരെ ഫോമിലേക്ക് തിരിച്ചെത്തി. 45 പന്തുകളിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 67 റൺസാണ് നേടിയത്.
Also Read : ടൈമൗട്ട് സമയത്ത് സഹ താരങ്ങളോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി സഞ്ജു; ജയത്തിന് ശേഷം ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ
ആദ്യ കളികളിൽ ജയ്സ്വാളിന്റെ ഫോമൗട്ട് രാജസ്ഥാൻ റോയൽസിനെ ശരിക്കും ബാധിച്ചിരുന്നു. ജയ്സ്വാളിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് രാജസ്ഥാൻ അതുകൊണ്ടു തന്നെ ഏറെ ആഗ്രഹിച്ചിരുന്നതാണ്. യശസ്വി ജയ്സ്വാൾ റൺസ് കണ്ടെത്തിയത് ഗുജറാത്ത് ടൈറ്റൻസിന് എതിരായ കളിക്ക് മുമ്പ് രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നുണ്ട്.
സീസണിലെ ആദ്യ രണ്ട് കളികളിൽ വൻ ഫ്ലോപ്പായിരുന്ന സ്റ്റാർ പേസർ ജോഫ്ര ആർച്ചർ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ടീം വിജയം നേടിയ കളിയിൽ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. പഞ്ചാബ് കിങ്സിന് എതിരെ ആർച്ചർ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ പഞ്ചാബ് കിങ്സിനെ തകർത്തു. ഈ മത്സരത്തിൽ നാല് ഓവറുകളിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആർച്ചറുടെ ആദ്യ സ്പെല്ലിലാണ് ഈ കളി പഞ്ചാബിന് നഷ്ടമായത്.
Also Read: ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ
സീസണിലെ ആദ്യ കളികളിൽ മോശം ഫോമിലായിരുന്ന യശസ്വി ജയ്സ്വാളും ജോഫ്ര ആർച്ചറും ഫോമിലേക്ക് തിരിച്ചെത്തിയതോടെ രാജസ്ഥാൻ റോയൽസിന്റെ കരുത്ത് വർധിച്ചിട്ടുണ്ട്. അടുത്ത കളികളിൽ ടീമിന് വലിയ ഊർജ്ജം സമ്മാനിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. ബുധനാഴ്ച ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.
ആദ്യ നാല് കളികളിൽ മൂന്ന് വിജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് 2025 സീസണിൽ മിന്നും ഫോമിലാണ്. പഞ്ചാബ് കിങ്സിന് എതിരെ തോറ്റുകൊണ്ട് തുടങ്ങിയ ഗുജറാത്ത് ടൈറ്റൻസ്, തുടർച്ചയായ മൂന്ന് കളികളിൽ ജയിച്ചുനിൽക്കുകയാണ്. മിന്നും ഫോമിലുള്ള ഗുജറാത്തും റോയൽസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു കിടിലൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.