SFI-Lawyers Clash: കോടതി വളപ്പിൽ കൂട്ടയടി; സംഘർഷം അഭിഭാഷകരും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ

Spread the love


SFI-Lawyers Clash: കൊച്ചി: ജില്ലാ ബാർ അസോസിയേഷൻ പരിപാടിക്കിടെ കൊച്ചിയിൽ അഭിഭാഷകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം.എറണാകുളം ജില്ലാ കോടതി വളപ്പിലാണ് വ്യാഴാഴ്ച അർധരാത്രി ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 16 എസ്എഫ്‌ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ കയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. 

എന്നാൽ,അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു. അഭിഭാഷകർ മദ്യപിച്ച് വിദ്യാർത്ഥികളെ ഉൾപ്പെടെ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിൻറെ പേരിലായിരുന്നു വിദ്യാർത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്‌ഐയുടെ മറുപടി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസുകാർക്കും പരിക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!