അഭിഷേകിന്റെ അങ്കക്കലി…! 19 പന്തില്‍ 50, 40 പന്തില്‍ 100, 55 പന്തില്‍ 141; തകര്‍ന്നത് എണ്ണമറ്റ റെക്കോഡുകള്‍

Spread the love

IPL 2025 SRH vs PBKS: ഐപിഎല്‍ 2025ല്‍ അഭിഷേക് ശര്‍മയുടെ (Abhishek Sharma) സംഹാരതാണ്ഡവം. 55 പന്തില്‍ 141 റണ്‍സ് നേടിയ ഇന്ത്യന്‍ യുവ ഓപണര്‍ ഒറ്റ ഇന്നിങ്‌സിലൂടെ നേടിയത് നിരവധി റെക്കോഡുകള്‍. പഞ്ചാബ് കിങ്‌സിനെ നാണംകെടുത്തുന്ന ബാറ്റിങ് വിരുന്നാണ് സണ്‍റൈസേഴ്‌സ് ഓപണര്‍ കാഴ്ചവച്ചത്.

ഹൈലൈറ്റ്:

  • ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
  • 11-ാം ഓവറില്‍ 150 റണ്‍സ് കൂട്ടുകെട്ട്
  • വേഗതയേറിയ അഞ്ചാമത്തെ സെഞ്ചുറി

Samayam Malayalamഅഭിഷേക് ശര്‍മ മല്‍സരത്തിനിടെ
അഭിഷേക് ശര്‍മ മല്‍സരത്തിനിടെ

വെടിക്കെട്ടല്ല, സ്‌ഫോടനാത്മകം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഓപണര്‍ അഭിഷേക് ശര്‍മയുടെ (Abhishek Sharma) ബാറ്റിങിനെ ഇതില്‍ കൂടുതല്‍ വിശേഷിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. പഞ്ചാബ് കിങ്‌സ് ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ അഭിഷേക് എസ്ആര്‍എച്ചിന് എട്ട് വിക്കറ്റിന്റെ ഗംഭീര വിജയം സമ്മാനിക്കുക മാത്രമല്ല, നിരവധി റെക്കോഡുകളും കടപുഴക്കി. 55 പന്തില്‍ 141 റണ്‍സ് നേടിയ ശേഷമാണ് അഭിഷേക് അടങ്ങിയത്.18 വര്‍ഷത്തെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആണിത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറും. 2013ല്‍ ആര്‍സിബിയുടെ ക്രിസ് ഗെയ്ല്‍ 175* റണ്‍സും 2008ല്‍ കെകെആറിനായി ബ്രെന്‍ഡം മക്കല്ലം 158* റണ്‍സും നേടിയിട്ടുണ്ട്.

അഭിഷേകിന്റെ അങ്കക്കലി…! 19 പന്തില്‍ 50, 40 പന്തില്‍ 100, 55 പന്തില്‍ 141; തകര്‍ന്നത് എണ്ണമറ്റ റെക്കോഡുകള്‍

എസ്ആര്‍എച്ച് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 19 പന്തിലാണ് അഭിഷേക് 50 റണ്‍സിലെത്തിയത്. ഐപിഎല്ലിലെ എസ്ആര്‍എച്ചിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറികളിലൊന്നായി ഇത് മാറി. എല്‍എസ്ജിക്കെതിരേ കഴിഞ്ഞ വര്‍ഷവും അഭിഷേക് 19 പന്തില്‍ ഫിഫ്റ്റി അടിച്ചിരുന്നു. 2024ല്‍ 16 പന്തില്‍ 50 റണ്‍സ് നേടിയ അഭിഷേകിന്റെ പേരില്‍ തന്നെയാണ് റെക്കോഡ്. ട്രാവിസ് ഹെഡ് രണ്ട് തവണ 16 പന്തിലും ഒരു തവണ 18 പന്തിലും അര്‍ധ സെഞ്ചുറി നേടി.

സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
40 പന്തില്‍ അഭിഷേക് 100 റണ്‍സ് തികച്ചു. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സെഞ്ചുറിയാണിത്. ക്രിസ് ഗെയ്ല്‍ 30 പന്തിലും യൂസഫ് പത്താന്‍ 37 പന്തിലും ഡേവിഡ് മില്ലര്‍ 38 പന്തിലും ട്രാവിസ് ഹെഡും പ്രിയാന്‍ഷ് ആര്യയും 39 പന്തുകളിലും സെഞ്ചുറി നേടിയിട്ടുണ്ട്.

എംഎസ് ധോണി സിഎസ്‌കെയെ നയിക്കും; റുതുരാജ് ഗെയ്ക്വാദ് 2025 ഐപിഎല്ലില്‍ നിന്ന് പുറത്ത്
അഭിഷേകിനൊപ്പം അപകടകാരിയായ ഓപണിങ് പങ്കാളി ട്രാവിസ് ഹെഡും പതിവ് ഫോമില്‍ തന്നെ ആയിരുന്നു. എന്നാല്‍ അഭിഷേക് കത്തിപ്പടര്‍ന്നപ്പോള്‍ ശോഭ കുറഞ്ഞുവെന്ന് മാത്രം. 37 പന്തില്‍ 66 റണ്‍സെടുത്ത ഹെഡ് മൂന്ന് സിക്‌സറുകളും ഒമ്പത് ഫോറുകളും പായിച്ചു.

അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് സഖ്യം 171 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. അപ്പോഴേക്കും ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ട് എന്ന റെക്കോഡും പിറന്നു. ബെയര്‍‌സ്റ്റോ-ഡി വാര്‍ണര്‍ സഖ്യം നേടിയ 185 റണ്‍സാണ് മുന്നില്‍. അഭിഷേകും ഹെഡും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നേടിയ 167 റണ്‍സാണ് മൂന്നാമത്.

ഐപിഎല്ലില്‍ ആദ്യ 10 ഓവറുകള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. 143/0 റണ്‍സാണ് പഞ്ചാബിനെതിരേ കുറിക്കപ്പെട്ടത്. 2024ല്‍ എസ്ആര്‍ച്ച് തന്നെ നേടിയ 167/0 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ 10 ഓവറുകള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ആദ്യ അഞ്ച് സ്‌കോറുകളില്‍ നാലും എസ്ആര്‍എച്ചിന്റേതാണ്.

ഐപിഎല്ലിലെ ആദ്യ 10 ഓവറുകളിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സംയോജിത സ്‌കോര്‍ (263) എന്ന റെക്കോഡും ഈ മാച്ചില്‍ കുറിക്കപ്പെട്ടു. 2024ല്‍ ഡിസി-എസ്ആര്‍എച്ച് മാച്ചില്‍ 296 റണ്‍സ് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം എസ്ആര്‍എച്ച്-എംഐ മല്‍സരത്തില്‍ 289ഉം കെകെആര്‍-പിബികെഎസ് മാച്ചില്‍ 269ഉം റണ്‍സ് പിറന്നു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സംയോജിത പവര്‍പ്ലേ സ്‌കോര്‍ (172) ആണ് ഇന്ന് ഉണ്ടായത്. 2024ല്‍ ഡിസി-എസ്ആര്‍എച്ച് മല്‍സരത്തില്‍ 213 റണ്‍സ് രേഖപ്പെടുത്തപ്പെട്ടു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!