ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വിജയ വഴിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. അതിന് ഇടയിൽ സഞ്ജു സാംസണിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണോ മെസിയെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സഞ്ജു സാംസൺ.
ഒരുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സഞ്ജു സാംസണിന് നേർക്ക് ഈ ചോദ്യം എത്തിയത്. എന്നാൽ ഈ ചോദ്യത്തിൽ അപകടം ഒന്നുമില്ലെന്നും നമ്മുടെ ഇഷ്ടങ്ങൾ തുറന്ന് പറയാനുള്ള ധൈര്യം കാണിക്കണം എന്നും പറഞ്ഞാണ് സഞ്ജു തന്റെ ഇഷ്ട താരം ആരെന്ന് പറയുന്നത്.
അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം മെസിയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ പ്രിയപ്പെട്ട കളിക്കാരൻ. സഞ്ജു തന്റെ ഇഷ്ട താരമായി മെസിയുടെ പേര് പറയുമ്പോൾ വലിയ ആരവമാണ് കാണികളിൽ നിന്നും ഉയരുന്നത്. ഐപിഎല്ലിന്റെ തിരക്കുകളിൽ സഞ്ജു നിൽക്കുമ്പോൾ ഈ വീഡിയോ വീണ്ടും ആരാധകർക്ക് മുൻപിലെത്തുന്നു.
Q.: “Cristiano Ronaldo or Lionel Messi ?”
Sanju Samson : “I have always been a big fan of Messi ” 🐐
Ball knowledge 💯 pic.twitter.com/HHpLJ3ZqnL
— Sanju Samson Fans Page (@SanjuSamsonFP) February 22, 2025
ഐപിഎല്ലിലേക്ക് വരുമ്പോൾ തുടർ ജയങ്ങളിലേക്ക് എത്താനാവാത്തതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. റിയാൻ പരാഗിന് കീഴിൽ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ തോറ്റു. പിന്നാലെ മൂന്നും നാലും മത്സരങ്ങൾ ജയിച്ചു. എന്നാൽ അതിന് ശേഷം വന്ന രണ്ട് മത്സരങ്ങളിലും തോറ്റു.
നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ആറ് മത്സരങ്ങളിൽ നിന്ന് രാജസ്ഥാൻ നേടിയത് രണ്ട് ജയം മാത്രം. നാല് കളിയിൽ തോൽവിയിലേക്ക് വീണു.