IPL 2025 MI vs DC: ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ബാറ്റ് പരിശോധനയ്ക്ക് വിധേയമാക്കി അമ്പയര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഹാര്‍ദിക് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഇത്. സ്‌ട്രൈക്ക് എടുക്കാന്‍ ക്യാപ്റ്റന്‍ പിച്ചിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ബാറ്റ് ഗേജ് ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്‌ട്രൈക്ക് എടുക്കാന്‍ ഓള്‍റൗണ്ടര്‍ പിച്ചിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അമ്പയര്‍ ക്രിസ് ഗഫാനി ഹാര്‍ദികിന്റെ ബാറ്റ് വാങ്ങുകയും ബാറ്റ് ഗേജ് ഉപയോഗിച്ച് വില്ലോയുടെ വലുപ്പം പരിശോധിക്കുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിന്റെ പ്രശ്‌നമെന്ത്? അമ്പയര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള കാരണമിതാണ്
ബാറ്റിന്റെ വലുപ്പം നിയമാനുസൃതമാണോയെന്നാണ് അമ്പയര്‍ പരിശോധിച്ചത്. ഹാര്‍ദികിന്റെ ബാറ്റ് ഗേജിലൂടെ കടന്നുപോകാന്‍ കഴിയുമോ എന്ന് നോക്കി. യാതൊരു ബുദ്ധിമുട്ടും കൂടാതെ ഹാര്‍ദിക് പരിശോധനയില്‍ വിജയിച്ചു. ഐപിഎല്‍ ചട്ടപ്രകാരം മല്‍സരത്തിന് ഉപയോഗിക്കുന്ന ബാറ്റുകള്‍ ബാറ്റ് ഗേജിലൂടെ കടന്നുപോകാന്‍ കഴിയണം. ബാറ്റിന്റെ വീതി 10.8 സെന്റി മീറ്ററിലും അരികുകള്‍ സെന്റി മീറ്ററിലും കവിയരുതെന്നാണ് ഐപിഎല്‍ ചട്ടം.
https://www.instagram.com/reel/DIZYYtepCAD/https://www.instagram.com/reel/DIZYYtepCAD/
ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ വലുപ്പം പരിശോധിക്കാന്‍ അമ്പയര്‍മാര്‍ ഇടപെടുന്നത്. 2025 ഏപ്രില്‍ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സും (ആര്‍ആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള മത്സരത്തിനിടെ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും ഫിലിപ്പ് സാള്‍ട്ടിന്റെയും ബാറ്റുകള്‍ അമ്പയര്‍മാര്‍ അളന്നു.
സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഹാര്‍ദിക് നാല് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം നേടി പുറത്തായിരുന്നു. എന്നാല്‍ ബാറ്റിങിലെ മോശം പ്രകടനമല്ല വാര്‍ത്തകളില്‍ ഇടം നേടിയത്. ഇത്തവണ ഐപിഎല്ലില്‍ അമ്പയര്‍മാരുടെ പ്രധാന പരിശോധനാ വിഷയമായ ബാറ്റ് ആയിരുന്നു താരം.

വിപ്രജ് നിഗത്തിന്റെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ക്യാച്ചെടുത്തതോടെ ഹാര്‍ദികിന് ഈ ബാറ്റ് ഉപയോഗിച്ച് അധികനേരം കളിക്കാനായില്ല. ഈ സീസണില്‍ ഹാര്‍ദികിന്റെ പ്രകടനം നിരാശാജനകമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 52 റണ്‍സ്.
എംഎസ് ധോണി സിഎസ്‌കെയെ നയിക്കും; റുതുരാജ് ഗെയ്ക്വാദ് 2025 ഐപിഎല്ലില്‍ നിന്ന് പുറത്ത്
ക്യാപ്റ്റന് തിളങ്ങാനായില്ലെങ്കിലും മല്‍സരത്തില്‍ മുംബൈ 12 റണ്‍സിന് ജയിച്ചു. ആറ് മാച്ചുകളില്‍ രണ്ടാമത്തെ വിജയം. ഡിസിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത എംഐ 20 ഓവറില്‍ അഞ്ചിന് 205 റണ്‍സാണ് നേടിയത്. തിലക് വര്‍മ (33 പന്തില്‍ 59), റയാന്‍ റിക്കിള്‍ട്ടണ്‍ (25 പന്തില്‍ 41), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 40), നമന്‍ ധീര്‍ (17 പന്തില്‍ 38*) എന്നിവര്‍ തിളങ്ങി. നാല് ഓവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത കരണ്‍ ശര്‍മയുടെ പ്രകടനം എംഐയുടെ വിജയത്തില്‍ നിര്‍ണായകമായി.