IPL 2025 DC vs LSG: ഐപിഎല്‍ 2025ലെ ആദ്യ മല്‍സരത്തില്‍ ഒരു വിക്കറ്റിന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ എട്ട് വിക്കറ്റിന് വിജയിച്ചു. സീസണിലെ ആറാം ജയത്തോടെ ഡിസി രണ്ടാം സ്ഥാനത്ത് തുടരുന്നു.

എല്‍എസ്ജിയെ ബാറ്റിങിന് അയച്ച ഡിസി ആറിന് 159 റണ്‍സില്‍ അവരെ ഒതുക്കി. 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഡിസി അനായാസം ലക്ഷ്യം കണ്ടു. സീസണിലെ ഡിസിയുടെ ആറാം വിജയമാണിത്. എട്ട് മാച്ചുകളില്‍ നിന്ന് 12 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനും 12 പോയിന്റാണുള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഒന്നാം സ്ഥാനത്താണ്.
ഐപിഎല്ലില്‍ ഡിസിയുടെ പടയോട്ടം; എല്‍എസ്ജിയെ രണ്ടാം തവണയും കീഴടക്കി, ഇത്തവണ എട്ട് വിക്കറ്റ് ജയം
160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസിക്ക് വേണ്ടി ഓപണര്‍ അഭിഷേക് പോറെല്‍ മികച്ച തുടക്കമിട്ടു. ഫോമിലുള്ള പങ്കാളി കരുണ്‍ നായരെ (ഒമ്പത് പന്തില്‍ 15) വേഗത്തില്‍ നഷ്ടമായെങ്കിലും പോറെല്‍ അര്‍ധ സെഞ്ചുറിയുമായി മുന്നോട്ട് നയച്ചു.
മികച്ച ഫോമിലുള്ള പരിചയസമ്പന്നായ കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ചാണ് പോറെല്‍ മുന്നോട്ടുനീങ്ങിയത്. 36 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായി. സീസണിലെ പോറെലിന്റെ ആദ്യ ഫിഫ്റ്റി ആണിത്.
രോഹന്‍ കുന്നുമ്മലിന് കിടിലന്‍ സെഞ്ചുറി; ഒമാന്‍ പര്യടനത്തില്‍ കേരളത്തിന് വിജയത്തുടക്കം
തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ നാല് സിക്‌സറുകളും ഒരു ഫോറും സഹിതം 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാഹുല്‍ 42 പന്തില്‍ പുറത്താവാതെ 57 റണ്‍സെടുത്ത് വിജയംവരെ ക്രീസില്‍ തുടര്‍ന്നു.
നേരത്തേ എല്‍എസ്ജി ഇന്നിങ്‌സിന് ഐദെന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷും മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ക്ക് ആ താളം നിലനിര്‍ത്താനായില്ല. മാര്‍ക്രം 33 പന്തില്‍ 52 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 45 റണ്‍സ് നേടി ഐപിഎല്ലില്‍ 1000 റണ്‍സ് പിന്നിട്ടു.
ഐപിഎല്ലില്‍ ഒത്തുകളി ആരോപണം: മറുപടിയുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്
മാര്‍ക്രമിന് ശേഷമെത്തിയ നിക്കോളാസ് പൂരന്‍ (9), അബ്ദുല്‍ സമദ് (2) എന്നിവര്‍ വേഗം പുറത്തായി. ആയുഷ് ബദോണി 21 പന്തില്‍ 36 റണ്‍സെടുത്തു. ഡേവിഡ് മില്ലെര്‍ (14) പുറത്താവാതെ നിന്നു. ഡിസിക്ക് വേണ്ടി മുകേഷ് കുമാര്‍ നാല് ഓവറില്‍ 33ന് നാല് വിക്കറ്റ് വീഴ്ത്തി.
അബ്ദുല്‍ സമദ്, മിച്ചല്‍ മാര്‍ഷ്, ആയുഷ് ബദോണി, ഋഷഭ് പന്ത് എന്നിവരെ പുറത്താക്കിയ മുകേഷ് കുമാര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.