RCB vs PBKS IPL Final 2025: ഐപിഎൽ ഫൈനൽ ഇന്ന് വൈകിട്ട്. മത്സരത്തിന് മുൻപ് പഞ്ചാബ് കിങ്സിന് ആശങ്ക സമ്മാനിച്ച് ഈ മൂന്ന് കാര്യങ്ങൾ.
ഹൈലൈറ്റ്:
- ഐപിഎൽ ഫൈനലിൽ ആർസിബിയും പഞ്ചാബ് കിങ്സും നേർക്കുനേർ
- കിടിലൻ പോരാട്ടം പ്രതീക്ഷിച്ച് ക്രിക്കറ്റ് ലോകം
- പഞ്ചാബ് കിങ്സിന് ടെൻഷൻ സമ്മാനിച്ച് ഇക്കാര്യങ്ങൾ

ശ്രേയസ് അയ്യരെ പേടിപ്പിച്ച് ഇക്കാര്യം; ഐപിഎൽ ഫൈനലിന് മുൻപ് പഞ്ചാബ് കിങ്സിന് മുന്നിലെ ആശങ്കകൾ ഇങ്ങനെ
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഹീറോയിസമായിരുന്നു രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ ത്രില്ലിങ് വിജയത്തിലേക്ക് എത്തിച്ചത്. 2025 സീസൺ ഐപിഎല്ലിൽ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ് അയ്യർ, 16 കളികളിൽ നിന്ന് 603 റൺസ് നേടിക്കഴിഞ്ഞു. ഫൈനലിലും ശ്രേയസിന്റെ പ്രകടനം പഞ്ചാബിന് നിർണായകമാകും.
Also Read: ഐപിഎൽ 2025 ഫൈനൽ പോരാട്ടം; ആർസിബിയുടെ സൂപ്പർ താരം തിരിച്ചെത്തി
അതേ സമയം ആർസിബിയുടെ പ്രധാന പേസറായ ജോഷ് ഹേസൽവുഡിന് എതിരെ ശ്രേയസ് അയ്യർക്കുള്ള മോശം റെക്കോഡ് പഞ്ചാബിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നേർക്കുനേർ വന്ന ആറ് മത്സരങ്ങളിൽ നാലിലും ശ്രേയസ് അയ്യരെ പുറത്താക്കിയിട്ടുള്ള താരമാണ് ജോഷ് ഹേസൽവുഡ്. ഈ കളികളിൽ ഹേസൽ വുഡിന് എതിരെ 11 റൺസ് മാത്രമാണ് അയ്യർക്ക് നേടാനായത് എന്നതും ശ്രദ്ധേയം.
Also Read: ഐപിഎൽ 2025 ഫൈനൽ മത്സരത്തിൽ ടോസ് നേടുക നിർണായകം
കഴിഞ്ഞ മത്സരങ്ങളിലെ അർഷ്ദീപ് സിങ്ങിന്റെ മോശം ഫോമും ഫൈനലിന് ഇറങ്ങുമ്പോൾ പഞ്ചാബ് കിങ്സിനെ ആശങ്കപ്പെടുത്തുന്നതാണ്. അവസാന അഞ്ച് മത്സരങ്ങളിൽ രണ്ട് വിക്കറ്റുകൾ മാത്രമാണ് ഈ ഇടം കൈയ്യൻ പേസർ നേടിയത്. ഇടവേളക്ക് ശേഷം ഐപിഎൽ പുനരാരംഭിച്ചു കഴിഞ്ഞ് മികവിലേക്ക് ഉയരാൻ അർഷ്ദീപിന് കഴിഞ്ഞിട്ടില്ല. ഫൈനലിൽ ഫോമിലേക്ക് തിരിച്ചെത്താൻ അർഷ്ദീപിന് സാധിച്ചില്ലെങ്കിൽ പഞ്ചാബ് കിങ്സ് വിയർക്കും.