Virat Kohli IPL 2025 Final PBKS vs RCB: ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിന് എതിരെ പവർപ്ലേയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഓപ്പണറായ വിരാട് കോഹ്ലി നേരിട്ടത് 10 പന്തുകൾ മാത്രം. 10 പന്തിൽ നിന്ന് ഒരു ബൗണ്ടറിയോടെ കോഹ്ലി നേടിയത് 13 റൺസ്. ഈ സീസണിൽ ഒരു ഓപ്പണർ ആദ്യ ആറ് ഓവറിൽ ഇത്രയും കുറവ് ബോളുകൾ നേരിട്ടത് ഇത് നാലാം വട്ടം മാത്രം.
പവർപ്ലേയിൽ കോഹ്ലി നേരിട്ട 10 പന്തിൽ ഒരു ഡബിളും ഒരു ഡോട്ട് ബോളും ഒരു ബൗണ്ടറിയും കഴിഞ്ഞാൽ പിന്നെയെല്ലാം വന്നത് സിംഗിളുകളാണ്. 35 പന്തിൽ നിന്ന് 43 റൺസ് എടുത്ത് വിരാട് കോഹ്ലി പുറത്താവുകയും ചെയ്തു. മൂന്ന് ബൗണ്ടറി മാത്രമാണ് ഫൈനലിൽ വിരാട് കോഹ്ലിയിൽ നിന്ന് വന്നത്. സ്ട്രൈക്ക്റേറ്റ് 122.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
കോഹ്ലി മെല്ലെ കളിച്ചതോടെ മറ്റ് ആർസിബി ബാറ്റർമാർക്ക് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനുള്ള സമ്മർദം കൂടിയതായും ഇത് വിക്കറ്റ് നഷ്ടപ്പെടുന്നതിന് ഇടയാക്കി എന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉന്നയിക്കുന്നുണ്ട്.
Has Kohli done enough to ensure the defeat of RCB? #RCBvsPBKS #IPLFinal
— Anand Kochukudy (@TheKochukudy) June 3, 2025
Also Read: PBKS vs MI: ‘മുംബൈ ജാവോ’; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
കോഹ്ലി ആർസിബിയുടെ തോൽവി ഉറപ്പാക്കിയാണ് ബാറ്റ് വീശിയത് എന്നും കോഹ്ലിയുടെ വിക്കറ്റ് വീണത് ആർസിബിക്ക് ഗുണം ചെയ്യും എന്നും ആരാധകർ പറയുന്നു.
Big loss for PBKS 💔
Kohli got out 🥶🥶 pic.twitter.com/wR7Ld7D3OC
— TukTuk Academy (@TukTuk_Academy) June 3, 2025
ഈ സീസണിൽ കോഹ്ലിയുടെ റൺവേട്ട കൂടിയാണ് ആർസിബിയെ ഫൈനലിൽ എത്താൻ സഹായിച്ചത്. 15 കളിയിൽ നിന്ന് 656 റൺസ് ആണ് വിരാട് കോഹ്ലി ഈ സീസണിൽ കണ്ടെത്തിയത്. 73 ആണ് ഉയർന്ന സ്കോർ. 59 ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 146. 66 ഫോറും 19 സിക്സുമാണ് സീസണിൽ കോഹ്ലിയുടെ ബാറ്റിൽ നിന്ന് വന്നത്.