മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കാലതാമസങ്ങൾക്ക് ശേഷം സാമ്പത്തിക പദ്ധതികൾ നീങ്ങാൻ തുടങ്ങും. എന്നാൽ, നിങ്ങളുടെ തീരുമാനം ആവേശഭരിതമായായിരിക്കാൻ പോന്നവയാണെന്ന് ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. പെട്ടെന്നുള്ള വാങ്ങലുകൾക്ക് ഇത് നല്ല കാലമാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് അത്ര നല്ല സമയമല്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമൂഹികമായ കൂടിച്ചേരലുകളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ, ആകർഷകമായ ചില കൂടികാഴ്ചകൾക്കും ഏറ്റുമുട്ടലുകൾക്കും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങളും ഏറെ സവിശേഷമാണ്, ശരിയായ നീക്കങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ലാഭം നേടാൻ കഴിയും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചന്ദ്രൻ നിങ്ങളെ ഇപ്പോൾ അൽപ്പം ആത്മാഭിമാനമുള്ളവരാക്കാൻ ശ്രമിക്കുന്നു, എന്നാൽ നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് സങ്കൽപ്പിക്കുന്നതിനുമുമ്പ്, നിങ്ങൾക്ക് ആത്മാർത്ഥമായി എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുക. അല്ലെങ്കിൽ, കുറച്ചുകൂടി വിനയകുലീനനാവാൻ ശ്രമിക്കുക, അത് നിങ്ങൾക്ക് ചേരും.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ ?
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അന്തസ്സും പദവിയുമുള്ള ആളുകളിലേക്ക് നിങ്ങളെ ആകർഷിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ചോദിക്കുക? അവർക്ക് ഉള്ളതിൽ നിങ്ങൾക്ക് ഇല്ലാത്തത് എന്താണ്, നിങ്ങളിലെ ഗുണങ്ങൾ നിങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാനാവും? ഈ ചോദ്യങ്ങളൊന്നും നിങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യേണ്ടതില്ല. അതിനായി പ്രത്യേകം ഒന്നും പ്ലാൻ ചെയ്യേണ്ടതുമില്ല.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സമയം വേഗത്തിൽ കടന്നുപോകുന്നു. ഇതുവരെ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ ആവശ്യമായ കൂടുതൽ വിവരങ്ങൾ നിങ്ങൾ ശേഖരിക്കണം. വീണ്ടും, നിങ്ങളുടെ അപ്രതിരോധ്യമായ ചാരുതയാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഒരു കന്നിരാശി വ്യക്തി എന്ന നിലയിൽ നിങ്ങൾ സ്നേഹത്തിലും വാത്സല്യത്തിലും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെങ്കിലും, വളരെക്കാലം ശ്രദ്ധാകേന്ദ്രമായിരിക്കുന്നതിനെ പ്രതിരോധിക്കുന്ന ചിലത് നിങ്ങളിൽ ഉണ്ട്. തൽഫലമായി, നിങ്ങൾക്ക് നിലവിലെ വൈകാരിക അവസരങ്ങൾ കൈകാര്യം ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടായേക്കാം. അതുകൊണ്ട് നിരവധി ബന്ധങ്ങളിൽ നിന്ന് സ്വയം വിച്ഛേദിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ കുടുംബജീവിതത്തിലെ ശക്തമായ അടിയൊഴുക്കുകളെക്കുറിച്ചോ അല്ലെങ്കിൽ ഭാവിയെക്കുറിച്ച് ചില ആളുകൾക്ക് വലിയ പദ്ധതികളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചോ നിങ്ങൾ ഇപ്പോൾ അറിഞ്ഞിരിക്കണം. ഇപ്പോൾ കാലതാമസം ഉണ്ടായാൽ വിഷമിക്കേണ്ട, ആഴ്ചാവസാനം വേഗത്തിലുള്ള പരിഹാരങ്ങൾ കൊണ്ടുവരും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സമീപകാല അസ്വസ്ഥതകളുടെ കാരണങ്ങളെക്കുറിച്ച് മറ്റുള്ളവരെക്കാൾ മികച്ച ധാരണ നിങ്ങൾക്കുണ്ടെന്ന് തോന്നുന്നു. ചന്ദ്രൻ നിങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു, വൃശ്ചികരാശിക്കാർ അൽപം വികാരാധീനനാകുന്നത് നല്ലതാണെന്ന് പഠിപ്പിക്കുന്നു. ലോകം നിങ്ങൾക്കൊപ്പമാണ് മുന്നോട്ട് നീങ്ങുന്നത്, നിങ്ങളായിരിക്കണം ഓരോന്നും നിയന്ത്രിക്കേണ്ടത്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
വികാരങ്ങളുടെ ഗ്രഹമായ ചന്ദ്രൻ സജീവ മാറ്റങ്ങളുടെ ഭനേതാവായ ചൊവ്വയുമായിനല്ല ബന്ധത്തിലാണ്. ദീർഘകാലമായി സ്ഥാപിതമായ ബന്ധങ്ങൾ അല്ലെങ്കിൽ കൂട്ടുകെട്ടുകൾ പോലും ഏതെങ്കിലും വിധത്തിൽ മാറേണ്ടതുണ്ട്, കൂടാതെ സംഭവിച്ച കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിൽ കാര്യമില്ലെന്ന് നിങ്ങൾ മനസിലാക്കണം. ഭാവിയെ നിങ്ങൾ തന്നെ അഭിമുഖീകരിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോഴും തർക്കിക്കാനാണ് ചിലർക്ക് താത്പര്യം എന്ന് തോന്നുന്ന സമയത്ത്, ഒന്നുങ്കിൽ നിങ്ങൾക്ക് അതിന്റെ ഭാഗമാകാം അല്ലെങ്കിൽ അകന്നു നിൽക്കാം. നിങ്ങളുടെ പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും നിങ്ങൾ എത്രത്തോളം ആത്മീയമായി പുരോഗതിനേടിയവനും പക്വതയുള്ളവനുമാണെന്ന് തെളിയിക്കാൻ ശ്രമിക്കുക. യാത്രയ്ക്കുള്ള സാധ്യതകൾ കാണുന്നു. വൈകാരികമായ ബന്ധമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ സന്തോഷം നൽകും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുടുംബത്തിലോ തൊഴില്‍ മേഖലയിലോ നിങ്ങളെ പിന്തുണച്ച സഹപ്രവർത്തകരെയോ അടുത്ത സഹകാരികളെയോ അകറ്റാതിരിക്കാൻ നിങ്ങൾ ശ്രമിക്കണം. ഒരു പ്രത്യേക വശം നിങ്ങൾക്ക് ബിസിനസിനുള്ള കഴിവുകൾ നൽകുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഒരു അഗ്രകണ്യനാണെന്ന് പോലും പലര്‍ക്കും തോന്നിയേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു സാമ്പത്തിക അല്ലെങ്കിൽ സ്വത്ത് വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാം. പങ്കാളികൾക്ക് അവർക്ക് എന്താണ് വേണ്ടതെന്ന് അറിയാം. നിങ്ങളെല്ലാവരും ഒരു മെച്ചപ്പെട്ട ലോകത്തിന്റെ ഭാഗമാകാതിരിക്കാനുള്ള കാരണമൊന്നും എനിക്ക് കാണാൻ കഴിയുന്നില്ല.