മരം നട്ട് പണം നേടാം; ഹരിത മേലാപ്പിനായി ‘ ട്രീ ബാങ്കിംഗ്’ പദ്ധതി

Spread the love


പ്രകൃതി സംരക്ഷണത്തിനൊപ്പം വ്യക്തികളുടെ സാമ്പത്തിക ഉന്നതിയും ലക്ഷ്യമിട്ട് ട്രീ ബാങ്കിംഗ് പദ്ധതിയുമായി സംസ്ഥാന വനം വകുപ്പ്. സ്വകാര്യ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുന്നവർക്ക് സാമ്പത്തിക സഹായവും നൽകുന്നതാണ് പദ്ധതി. പദ്ധതി പ്രകാരം ഒരു വ്യക്തിക്ക്് പത്തുമുതൽ 1000 വൃക്ഷത്തൈകൾ വരെയാണ് ഒരുവ്യക്തിക്ക് വനം വകുപ്പ് നൽകുന്നത്.

എന്താണ് ട്രീ ബാങ്കിംഗ് പദ്ധതി ?

സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും അവ പരിപാലിക്കുന്നതിനും വനം വകുപ്പ് വൃക്ഷതൈകളും സാമ്പത്തിക സഹായവും നൽകുന്ന പദ്ധതിയാണ് ട്രീ ബാങ്കിംഗ് പദ്ധതി. വൃക്ഷതൈകളുടെ പരിപാലനത്തിന് വായ്പ നൽകുന്ന പദ്ധതിയാണിത്. തൈകൾക്ക് മൂന്ന് വർഷം മുതൽ 15 വർഷം വരെയാണ് വായ്പ നൽകുന്നത്. 15 വർഷത്തിന് ശേഷം മരം ഉടമവെട്ടി വിൽക്കുമ്പോൾ വായ്പ തുക തിരിച്ചടച്ചാൽ മതിയാകും. ഇതിന് പലിശയില്ല. 

Also Read:ഓർമ്മയുടെ വേരുകളിൽ വിടരുന്ന പച്ചക്കുടകൾ

സംസ്ഥാനത്ത് സ്വകാര്യഭൂമികളിൽ മരങ്ങളുടെ വിസ്ത്യതി വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ട്രീ ബാങ്കിംഗ് ആവിഷ്‌ക്കരിച്ചത്. 

Also Read: പരിസ്ഥിതി സംരക്ഷണം കോമാളിത്തമല്ല

വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ചന്ദനം, തേക്ക്, ഈട്ടി, മഹാഗണി,വെള്ളമരുത്, ആഞ്ഞിലി, കുമ്പിൾ, കരിമരുത്, കമ്പകം, വെൺതേക്ക്, വേപ്പ്,ഐനി, മാവ്, പ്ലാവ്, തുടങ്ങി വിവിധ മരങ്ങളാണ് പദ്ധതി പ്രകാരം വനംവകുപ്പ് വിതരണം ചെയ്യുന്നത്. 

ആർക്കൊക്കെ അപേക്ഷിക്കാം

സ്വന്തമായി ഭൂമിയുള്ളവർക്കും പതിനഞ്ച് വർഷം പാട്ടത്തിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷകന്റെ ഭൂമിക്ക് സമീപമുള്ള സോഷ്യൽ ഫോറസ്ട്രി ഓഫീസ് വഴിയാണ് പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ടത്. ഓരോ വൃക്ഷത്തെകൾക്കും പ്രതിവർഷം വനം വകുപ്പ് ധനസഹായം നൽകും. മരങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ധനസഹായം നിശ്ചയിച്ചിരിക്കുന്നത്. 

വൃക്ഷതൈകൾ നട്ട് മൂന്ന് വർഷം പൂർത്തിയാകുമ്പോൾ മരങ്ങൾക്ക് ജിയോ ടാഗിങ് നൽകും. മൂന്ന് വർഷം മുതൽ 15 വർഷം വരെയാണ് വൃക്ഷതൈകൾക്ക് വനം വകുപ്പ് ധനസഹായം നൽകുന്നത്. 15 വർഷം പൂർത്തിയായതിനു ശേഷം സ്ഥലം ഉടമയ്ക്ക് മരങ്ങൾ  സോഷ്യൽ ഫോറസ്ട്രി ഓഫീസിന്റെ അനുമതിയോടെ ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം. ഈ വർഷം  ജൂണ്‍ 20 വരെയാണ് പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

ധനസഹായം ഇങ്ങനെ 

10 മുതൽ 100 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 30 രൂപ വീതമാണ് വനം വകുപ്പ് നൽകുന്നത്. 101 മുതൽ 250 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 25 രൂപ വരെയും 251 മുതൽ 500 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 20 രൂപയുമാണ് നൽകുന്നത്. 

Also Read:പ്രകൃതി ഒരുക്കുന്ന ഈ വസന്തോത്സവം കാണാൻ എപ്പോൾ പോവണം?

501 മുതൽ 750 വരെ  മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 15 രൂപ വീതമാണ് വനം വകുപ്പ് നൽകുന്നത്. 751 മുതൽ 1000 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 10 രൂപ വീതവുമാണ് വനം വകുപ്പ് നൽകുക. 

ലക്ഷ്യം പച്ചപ്പുള്ള ഭൂമി

ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളൽ കുറച്ചും പ്രകൃതിയിലേക്കുള്ള സ്വാംശീകരണം വർധിപ്പിച്ചുമുള്ള കാർബൺ തുലിത പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ട്രീ ബാങ്കിംഗ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനൊപ്പം മറ്റ് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.

Also Read: എം കെ പ്രസാദ് : മലയാളിയിൽ പരിസ്ഥിതി ബോധത്തെ നട്ടുനനച്ച് വളർത്തിയ മനുഷ്യൻ

മരങ്ങളുടെ ചെടികളുടെയും വിസ്തൃതി വർധിപ്പിച്ച് സംസ്ഥാനത്തിന്റെ ഹരിത മേലാപ്പ് വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭൂമിയിലേക്കുള്ള ചൂട് കുറച്ച് തണൽ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മണ്ണിന്റെ ഘടന വർധിപ്പിക്കാനും മണ്ണിടിച്ചിൽ തടയാനും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. ഭൂമിയിലെ ജലാംശം വർധിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. 

കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ട്രീ ബാങ്കിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ആഗോള താപനില ഉയർത്തുന്നതുൾപ്പെടെയുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺഡൈഓക്‌സൈഡിന്റെയും മറ്റ് ഹരിതവാതകങ്ങളുടെയും വർധിച്ച അളവാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമെന്ന് നിലയിലാണ് ട്രീ ബാങ്കിംഗ് പദ്ധതി ആവിഷ്‌കരിച്ചത്- എ.കെ.ശശീന്ദ്രൻ പറഞ്ഞു. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!