തൃശൂർ: ആദ്യ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയ പ്രതി രണ്ടാം ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി. പടിയൂർ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാർ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയത്.
രണ്ടാം ഭാര്യ രേഖയേയും ഇവരുടെ മാതാവ് മണിയേയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പ്രേംകുമാറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാൾക്കെതിരെ രേഖ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ഇരുവരേയും കൗൺസിലിങ്ങിന് വിളിപ്പിച്ചു. രേഖയുയെടും രണ്ടാം വിവാഹമാണിത്. മൃതദേഹങ്ങൾക്ക് സമീപം ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്നും സംശയിക്കുന്നു. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ കൃത്യത വരൂ.
2019 സെപ്തംബർ 20ന് ആണ് ഇയാൾ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത്. പ്രേംകുമാറും പെൺസുഹൃത്ത് സുനിതയും ചേർന്നാണ് വിദ്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കാറിൽ കയറ്റി തിരുനെൽവേലിയിൽ എത്തിച്ച് വനത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.